
സ്വന്തംലേഖകൻ
കേന്ദ്ര സഹമന്ത്രി വി മുരളീധരനെ വധിക്കുമെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറെ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. സെൻട്രെൽ എക്സൈസ് ഇൻസ്പെക്ടറായ കൊളത്തറ സ്വദേശി ബാദൽ മുഹമ്മദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.ഇന്നലെ രാത്രിയായിരുന്നു ഇയാളുടെ ഫോണിൽ നിന്നും കമ്മീഷണറുടെ ഫോണിലേക്ക് കോൾ വന്നത്. തന്റെ ഫോൺ മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് മറ്റാരോ ദുരുപയോഗം ചെയ്തെന്നാണ് ബാദൽ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതിനു മുമ്പും ഇങ്ങനെ പലർക്കും ഭീഷണി സന്ദേശം പോയിട്ടുണ്ടെന്നും ഇക്കാര്യം അന്നു തന്നെ പൊലീസിനെ അറിയിച്ചിരുന്നതായും ബാദൽ മൊഴി നൽകി.