സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: കവിയും ഗാനരചയിതാവുമായ കെ ജയകുമാറിന് 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മുന്‍ ചീഫ് സെക്രട്ടറിയാണ് കെ ജയകുമാര്‍.
പ്രഭാവര്‍മ, ഡോ. കവടിയാര്‍ രാമചന്ദ്രന്‍. ഡോ. എം കൃഷ്ണന്‍ നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാര്‍ച്ച് എട്ടിന് ന്യൂഡല്‍ഹിയില്‍ വച്ച് പുരസ്‌കാരവിതരണം നടക്കും. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. 9 പുസ്തകങ്ങളാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചത്. 21 ഭാഷകളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകനുമാണ്.