play-sharp-fill
കേന്ദ്ര സർക്കാരിന്റെ രണ്ടാം ബജറ്റിൽ ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയേക്കും

കേന്ദ്ര സർക്കാരിന്റെ രണ്ടാം ബജറ്റിൽ ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയേക്കും

 

സ്വന്തം ലേഖകൻ

ഡൽഹി: കേന്ദ്ര സർക്കാരിന്റെ രണ്ടാം ബജറ്റിൽ ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയേക്കുമെന്ന് സൂചന. വാർഷിക വരുമാനം 7 ലക്ഷം രൂപ വരെ ഉള്ളവർക്ക് 5 ശതമാനം നികുതിയും 7 ലക്ഷം മുതൽ 10 ലക്ഷം വരെ വരുമാനത്തിന് 10 ശതമാനം നികുതിയും ചുമത്തിയേക്കും.

കഴിഞ്ഞ ഫെബ്രവരിയിൽ മോദി സർക്കാരിന്റെ ഇടക്കാല ബജറ്റിൽ വാർഷിക വരുമാനം അഞ്ച് ലക്ഷത്തിൽ താഴെയുള്ളവർക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. പുതിയ ബജറ്റിൽ 10 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വാർഷിക വരുമാനത്തിന് 20 ശതമാനം നികുതിയും 20 ലക്ഷം മുതൽ 10 കോടി രൂപ വരെയുള്ളവർക്ക് 30 ശതമാനം നികുതിയും ചുമത്തിയേക്കും. പ്രതിവർഷം 10 കോടിയിൽ കൂടുതൽ വരുമാനം നേടുന്നവർക്കായി 35% ത്തിൻറെ പുതിയ സ്ലാബ് പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സപ്തംബറിൽ നിർമ്മല സീതാരാമൻ തൻറെ കന്നി ബജറ്റിൽ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. 30 ശതമാനത്തിൽ നിന്ന് 25.2 ശതമാനത്തിലേയ്ക്കാണ് നികുതി ഇളവ് നൽകിയത്. സർചാർജ്ജുകൾ അടക്കമാണിത്.കോർപ്പറേറ്റ് ടാക്സ് കുറക്കുന്നതിലൂടെ ഒരു വർഷം 1.45 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടത്. അതേസമയം ആദായ നികുതിയിൽ ഇളവുകൾ ഒന്നും പ്രഖ്യാപിച്ചിരുന്നില്ല.