ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ വിശ്വാസികൾ നിലനിർത്തണം ;ജസ്റ്റിസ് കെമാൽ പാഷ

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ വിശ്വാസികൾ നിലനിർത്തണം ;ജസ്റ്റിസ് കെമാൽ പാഷ

സ്വന്തം ലേഖകൻ

പരവൂർ: ശബരിമല ക്ഷേത്രത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികൾ അതേപടി നിലനിർത്തുകതന്നെ ചെയ്യുമെന്ന് ജസ്റ്റിസ് കെമാൽ പാഷ. ഭൂതക്കുളം ധർമശാസ്താക്ഷേത്രത്തിൽ ബുധനാഴ്ച നവരാത്രി സംഗീതോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ചിലരുടെ സങ്കുചിത ചിന്തയാണ് കേസിന് അടിസ്ഥാനം. ഇത്തരം വിഷയങ്ങൾ കോടതിയുടെ മുന്നിലെത്തേണ്ടതല്ല. കോടതിയുടെ മുന്നിലെത്തുമ്പോൾ ഇത് ഭരണഘടനാവിഷയമായി മാറും. ശബരിമല ക്ഷേത്രപ്രവേശനവിഷയം അവകാശമായല്ല ആചാരമായാണ് കാണേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ പ്രസിഡന്റ് വി.മോഹൻദാസ് ഉണ്ണിത്താൻ അനുഗ്രഹപ്രഭാഷണം നടത്തി.