സാധാരണക്കാരുടെ മനസറിഞ്ഞ് കെജ്‌രിവാൾ ; രണ്ടാം വരവിൽ 24 മണിക്കൂറും സൗജന്യ വൈദ്യൂതി ഉൾപ്പെടെ പത്ത് വാഗ്ദാനങ്ങൾ നിറവേറ്റാനൊരുങ്ങി ആംആദ്മി സർക്കാർ

സാധാരണക്കാരുടെ മനസറിഞ്ഞ് കെജ്‌രിവാൾ ; രണ്ടാം വരവിൽ 24 മണിക്കൂറും സൗജന്യ വൈദ്യൂതി ഉൾപ്പെടെ പത്ത് വാഗ്ദാനങ്ങൾ നിറവേറ്റാനൊരുങ്ങി ആംആദ്മി സർക്കാർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: സാധാരണക്കാരുടെ ആവശ്യങ്ങൾ മനസറിഞ്ഞ് കെജരിവാൾ. രണ്ടാം വരവിൽ സാധാരണക്കാരുടെ മനസറിഞ്ഞ് അവരുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള തയാറെടുപ്പിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കൂട്ടരും.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വാഗ്ദാനം നൽകിയ 24 മണിക്കൂറും സൗജന്യ വൈദ്യൂതി,
സൗജന്യ വെള്ളം എന്നിങ്ങനെയുള്ള പത്ത് ഉറപ്പുകൾ (10 ഗാരന്റീസ്) പൂർണമായും നടപ്പാക്കിയാവും കെജ്‌രിവാൾ ഇതിന് തുടക്കം കുറിക്കുക. കെജ്‌രി മന്ത്രിസഭയുടെ ആദ്യ നൂറുദിവസത്തിനുള്ളിൽ തന്നെ പ്ലാനിലുള്ള പദ്ധതികളുടെ ഗുണങ്ങൾ കിട്ടത്തക്ക വിധമായിരിക്കണം ആക്ഷൻ പ്ലാൻ തയാറാക്കേണ്ടതെന്നാണ് കേജ്‌രിവാളിന്റെ കർശന നിർദ്ദേശം. ഒരുകാരണവശാലും കാട്ടിക്കൂട്ടലാവുകയും അരുത്. ജനങ്ങളെ ഏറ്റവുംകൂടുതൽ ബാധിക്കുന്ന പ്രശ്‌നങ്ങൾക്കാണ് മുൻഗണന കൊടുക്കേണ്ടത്. ഇതിനൊപ്പം നേരത്തേ നടപ്പാക്കിയ പദ്ധതികൾ തുടരുകയും വേണം. അതിൽ ഒരുതരത്തിലുള്ള ഉപേക്ഷയും ഉണ്ടാവരുത്. പദ്ധതികൾ എന്തെങ്കിലും കാരണവശാൽ പാളുമെന്ന് തോന്നിയാൽ ബദൽ സംവിധാനം ഏർപ്പെടുത്തുകയും വേണമെന്ന് കെജ്‌രിവാൾ കർശന നിർദേശം നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 മണിക്കൂറും സൗജന്യമായി വൈദ്യുതി,പൈപ്പ് വഴി 24 മണിക്കൂറും വെള്ളം. സൗജന്യമായി മാസം 20,000 ലിറ്റർ വെള്ളം, ഡൽഹിയിൽ ജനിക്കുന്ന കുട്ടികൾക്ക് ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം , എല്ലാവർക്കും ആധുനിക സൗജന്യ ചികിത്സ, സൗജന്യ സുരക്ഷിത യാത്ര. ബസിൽ സ്ത്രീകൾക്ക് സൗജന്യം തുടരും. വിദ്യാർത്ഥികൾക്കും സൗജന്യമായി, അഞ്ചു വർഷം കൊണ്ട് യമുന ശുദ്ധീകരിക്കും., സ്ത്രീ സുരക്ഷയ്ക്കായി ഓരോ കവലയിലും സുരക്ഷാ ഉദ്യോഗസ്ഥർ. ഒപ്പം സി സി ടി വി കാമറകളും, ഡൽഹിയെ പച്ച പുതപ്പിക്കാൻ രണ്ട് കോടി മരങ്ങൾ, ഡൽഹിയെ മാലിന്യ മുക്തമാക്കും.
, തെരുവുകളിൽ കഴിയുന്ന സ്ത്രീകൾക്ക് വീട് എന്നിവയാണ് കെജ്‌രിവാളിന്റെ പത്ത് ഉറപ്പുകൾ