play-sharp-fill
കളിച്ചു നടന്നവർക്ക് സർക്കാർ ജോലി: ചരിത്രത്തിൽ ആദ്യമായിട്ടാണ് 195 പേർക്ക് ഒന്നിച്ച് സ്‌പോർട്‌സ് ക്വാട്ടയിൽ നിയമനം നൽകുന്നത്

കളിച്ചു നടന്നവർക്ക് സർക്കാർ ജോലി: ചരിത്രത്തിൽ ആദ്യമായിട്ടാണ് 195 പേർക്ക് ഒന്നിച്ച് സ്‌പോർട്‌സ് ക്വാട്ടയിൽ നിയമനം നൽകുന്നത്

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് 195 കായിക താരങ്ങൾ കൂടി സർക്കാർ ജോലി. വ്യാഴാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇവർക്കുള്ള നിയമന ഉത്തരവ് കൈമാറും. ചരിത്രത്തിൽ ആദ്യമായിട്ടാണ് 195 പേർക്ക് ഒന്നിച്ച് സ്‌പോർട്‌സ് ക്വാട്ടയിൽ നിയമനം നൽകുന്നത്.

ഇതോടെ ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം സ്‌പോർട്‌സ് ക്വാട്ട വഴി നിയമനം ലഭിച്ച കായിക താരങ്ങളുടെ അകെ എണ്ണം 440 ആകും. 2010-14 കാലയളവിലെ സ്‌പോർട്‌സ് ക്വാട്ട നിയമനത്തിനായി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്നാണ് ഇപ്പോൾ നിയമനം .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ കേരളത്തിനായി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലുണ്ടായിരുന്ന 11 പേർ പൊതുവിദ്യാഭ്യാസ വകുപ്പിൽ എൽഡി ക്ലർക്ക് സൂപ്പർ ന്യൂമററി തസ്തികയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.