video
play-sharp-fill

കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി യോഗം ബുധനാഴ്ച ; നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും

കെജ്രിവാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടി യോഗം ബുധനാഴ്ച ; നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ ബുധനാഴ്ച രാവിലെ ആം ആദ്മി പാർട്ടി എം.എൽ.എമാരുടെ യോഗം ചേരും. യോഗത്തിൽ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കും. രാവിലെ 11.30ഓടെയാണ് യോഗം ചേരുന്നത്.

മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ഫെബ്രുവരി 14 അല്ലെങ്കിൽ 16 എന്നീ തീയതികളാണ് നടത്താനാണ് ധാരണയായിരിക്കുന്നത്.രാംലീല മൈതാനിയിലായിരിക്കും ചടങ്ങ് നടക്കുകയെന്നും അദ്ദേഹം സൂചിപ്പിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെജ്രിവാളിന്റെ നേതൃത്വത്തിൽ മൂന്നാം തവണയാണ് ഡൽഹിയിൽ എ.എ.പി സർക്കാർ സ്ഥാനമേൽക്കുന്നത്.