play-sharp-fill
58 കീഴുദ്യോഗസ്ഥരുമായി ലൈംഗികബന്ധം: കൈക്കൂലിയുടെ രാജ്ഞി: ‘സുന്ദരിയായ ഗവര്‍ണറെ’ന്നറിയപ്പെടുന്ന വനിതാ ഉദ്യോഗസ്ഥ ഒടുവിൽ കുടുങ്ങി: 13 വര്‍ഷം തടവും പിഴയും

58 കീഴുദ്യോഗസ്ഥരുമായി ലൈംഗികബന്ധം: കൈക്കൂലിയുടെ രാജ്ഞി: ‘സുന്ദരിയായ ഗവര്‍ണറെ’ന്നറിയപ്പെടുന്ന വനിതാ ഉദ്യോഗസ്ഥ ഒടുവിൽ കുടുങ്ങി: 13 വര്‍ഷം തടവും പിഴയും

ക്വിയാനൻ: 58 കീഴ്ജീവനക്കാരോട് ലൈംഗികബന്ധം പുലർത്തിയ കുപ്രസിദ്ധ വനിതാ ഉദ്യോഗസ്ഥയ്ക്ക് 13 വർഷം തടവും ഒരു മില്യണ്‍ യുവാൻ (140,000 യുഎസ് ഡോളർ) പിഴയും.
തെക്കുപടിഞ്ഞാറൻ ചൈനയില്‍ നിന്നുള്ള ഇവർ കീഴ്ജീവനക്കാരുമായി ബന്ധം പുലർത്തിയതിന് പുറമേ ഏകദേശം 60 ദശലക്ഷം യുവാൻ (8.5 മില്യണ്‍ യുഎസ് ഡോളർ) കൈക്കൂലിയായി സ്വീകരിക്കുകയും ചെയ്തതായി റിപ്പോർട്ടുകള്‍ പറയുന്നു.

52 -കാരിയായ സോങ് യാങ് മുമ്പ് ഗ്വിഷോ പ്രവിശ്യയിലെ ക്വിയാനൻ പ്രവിശ്യയില്‍ പാർട്ടിയുടെ ഗവർണറായും ഡെപ്യൂട്ടി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്‌ ദരിദ്ര കുടുംബത്തില്‍ പിറന്ന സോങ് യാങ് 22 -ാം വയസ്സില്‍


ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ ചേർന്നു. ഒടുവില്‍ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിൻ്റെ (NPC) ഡെപ്യൂട്ടി റാങ്കിലേക്ക് ഉയർന്നു. ‘സുന്ദരിയായ
ഗവർണർ’ എന്ന പേരിലായിരുന്നു അവർ അറിയപ്പെട്ടിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷകരെ സഹായിക്കാൻ ലക്ഷ്യമിട്ട് ഒരു ഫ്രൂട്ട് ആൻ്റ് അഗ്രികള്‍ച്ചർ അസോസിയേഷൻ സ്ഥാപിച്ചതിന് അവർ പ്രശംസ നേടിയിരുന്നു, കൂടാതെ ആവശ്യമുള്ള പ്രായമായവരെ സഹായിക്കാൻ സ്വന്തം ഫണ്ട് ചെലവഴിക്കുകയും ചെയ്തു. എന്നാല്‍ നിരവധി കമ്പനികളില്‍ നിന്ന്

തൻറെ സ്ഥാനമാനങ്ങള്‍ മുതലെടുത്ത് അവർ കൈക്കൂലി വാങ്ങി എന്നതാണ് അടുത്തകാലത്തായി ഇവർക്കെതിരെ പുറത്തുവന്ന പ്രധാന ആരോപണം.

നെറ്റ് ഈസ് ന്യൂസില്‍ നിന്നുള്ള റിപ്പോർട്ടുകള്‍ പ്രകാരം, അധികാരത്തിനും സമ്പത്തിനും വേണ്ടിയുള്ള ആഗ്രഹത്തോടൊപ്പം, സോങ് തൻ്റെ പുരുഷ കീഴുദ്യോഗസ്ഥരെ ലൈംഗിക
ചൂഷണത്തിനും ഇരയാക്കിയിരുന്നു.

ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്‌, ചില പുരുഷന്മാർ അവള്‍ വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയും മറ്റുള്ളവർ അവരുടെ അധികാരത്തെ ഭയന്നുമാണ് ചൂഷണത്തിന് വഴങ്ങിക്കൊടുത്തത്. സോങ്ങിന് 58 കാമുകന്മാരുണ്ടായിരുന്നുവെന്നും സ്വകാര്യ നിശാക്ലബുകളില്‍ പതിവായി ഇവരെ കാണാറുണ്ടെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

ഒടുവില്‍ കഴിഞ്ഞ വർഷം ഏപ്രിലില്‍, ഗുയിഷൗ (Guizhou) ഗവണ്‍മെൻ്റ് സോങ്ങിനെതിരെ അന്വേഷണം ആരംഭിച്ചു. ഇവർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 13 വർഷത്തെ തടവിനും ഒരു മില്യണ്‍ യുവാൻ പിഴയ്ക്കും കോടതി ഉത്തരവിടുകയായിരുന്നു. കൂടാതെ

എൻപിസിയിലെ ഇവരുടെ സ്ഥാനവും റദ്ദാക്കി. സെപ്തംബർ 1 ന്, ഇവരെ
കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ നിന്ന് പുറത്താക്കിയതാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.