കൊലയാളികളായ പുരോഹിതനും കന്യാസ്ത്രീയ്ക്കും ഔദ്യോഗിക വേഷത്തില്‍ തുടരാന്‍ അര്‍ഹതയില്ല; സഭാസ്വത്ത് കേസ് നടത്താനുള്ളതല്ല; വിശ്വാസികളുടെ ശബ്ദമായി കേരളാ കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ്
സ്വന്തം ലേഖകന്‍
കോട്ടയം: സിസ്റ്റര്‍ അഭയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വന്ന വിധിയില്‍ വിശ്വാസികളുടെ ശബ്ദമായി മാറുകയാണ് കേരളാ കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ്. അഭയയുടെ കൊലയാളികളെ പുറത്താക്കുക, സഭാസ്വത്ത് പ്രസ്തുത കേസ് നടത്തിപ്പിനായി ദുരുപയോഗം ചെയ്യാതിരിക്കുക എന്നീ ആവശ്യങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിനായാണ് കോട്ടയം അതിരൂപതാ ആസ്ഥാനത്തിന് മുന്നില്‍ കേരളാ കാത്തലിക് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് യോഗം ചേര്‍ന്നത്.
കോട്ടയം അതിരൂപതാ മേധാവികള്‍ രാജ്യനിയമങ്ങളെ വെല്ലുവിളിക്കുകയാണ്. കൊലാളികളെ ഔദ്യോഗിക വേഷത്തില്‍ തുടരാന്‍ അനുവദിക്കുന്നത് വിശ്വാസികളോടുള്ള അനാദരവാണ്. ക്രൈസ്തവ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ട സഭ അതിന് എതിരായാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സി. അഭയ വിശുദ്ധയാണെന്ന് പ്രഖ്യാപിച്ച് കൊണ്ട്, അഭയയുടെ ചിത്രം ആലേഖനം ചെയ്ത കലണ്ടറും ഉടന്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സെക്രട്ടറി ജോര്‍ജ് ജോസഫ് അദ്ധ്യക്ഷനായ ചടങ്ങില്‍, മാത്യു തറക്കുന്നേല്‍, സിസ്റ്റര്‍ ടീനാ ജോസഫ് സി എം സി, ആന്റോ മാങ്കൂട്ടം, ടി. ഒ ജോസഫ്, ലൂക്കോസ് കുന്നുംപുറത്ത്, പ്രൊഫ. എംകെ.മാത്യു, സികെ. പുന്നന്‍, സ്റ്റീഫന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.