ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റായി ഷാജി എടാട്ടിനെയും , ജനറൽ സെക്രട്ടറിയായി അജീഷ് പോത്തൻ താമരതിനെയും തിരഞ്ഞെടുത്തു
സ്വന്തം ലേഖകൻ
അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.സി. സി.എൻ.എ.) അടുത്ത രണ്ടുവർഷത്തേക്കുള്ള (2023-25) പ്രസിഡന്റായി ചിക്കാഗോയിൽ നിന്നുള്ള ഷാജി എടാട്ട് (ചിക്കാഗോ) വിജയിച്ചു.
ഷാജി എടാട്ട് നേതൃത്വം നൽകിയ പാനലിലെ എല്ലാ സ്ഥാനാർത്ഥി കളും വിജയിച്ചു. ജിപ്സൺ പുറംപള്ളിൽ (സാൻ ജോസ്) -എക്സി ക്യൂട്ടീവ് വൈസ് പ്രസിഡന്റ്, അജീഷ് പോത്തൻ താരാത്ത് (ന്യൂയോർക്ക്) -ജനറൽ സെക്രട്ടറി, ജോബിൻ കക്കാട്ടിൽ (ഡിട്രോയിറ്റ്) – ജോയിന്റ് സെക്രട്ടറി, സാമോൻ പല്ലാട്ടു മഠം (ഡാളസ്) ട്രഷറർ, യൂത്ത് നോമിനി ഫിനു തൂമ്പനാൽ (ഓഹിയോ) – വൈസ് പ്രസി ഡന്റ്, വനിത നോമിനി നയോമി മരിയ മാന്തുരുത്തിൽ (ഹൂസ്റ്റൺ) -ജോ യിന്റ് ട്രഷറർ എന്നിവരാണ് വിജയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിക്കാഗോയിലെ വ്യവസായ രംഗത്തെ പ്രമുഖനായ ഷാജി എടാട്ട് സാമൂഹ്യ-സാമുദായിക രംഗങ്ങളിൽ സജീവമാണ്. ചിക്കാഗോ കെ.സി. എസ്. പ്രസിഡന്റ്, 1996 ൽ ചിക്കാഗോയിൽ നടന്ന രണ്ടാമത് കെ.സി. സി.എൻ.എ. കൺവൻഷന്റെ ഫൈനാൻസ് ചെയർമാൻ, മലയാളി എഞ്ചി നിയേഴ്സ് അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്. വിവിധ മലയാളി സംഘടനകളിലെ സജീവസാന്നിദ്ധ്യം കൂടിയായ ഷാജി മികച്ച സംഘാട കൻ എന്ന നിലയിൽ മലയാളി സമൂഹത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള വ്യക്തിത്വത്തിനുടമയാണ്. നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാ നങ്ങളിൽനിന്നും കാനഡയിൽ നിന്നും 600 ഓളം പേർ ഇലക്ഷൻ നടന്ന കാലിഫോർണിയായിലെ സാൻഹൊസെയിലെത്തിയിരുന്നു.