അമിതവേഗതയിൽ എത്തിയ കാർ മേൽപ്പാലത്തിന്റെ കൈവരിയിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു: അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു
തിരുവനന്തപുരം:കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കാറാണ് അപകടത്തിൽ പ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കളിൽ ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് അപകടം സംഭവിച്ചത്.
അമിത വേഗതയിലായിരുന്ന കാർ പാലത്തിൻറെ കൈവരിയിൽ തട്ടി നിയന്ത്രണം തെറ്റുകയായിരുന്നു. തുടർന്ന് അര കിലോമീറ്റർ ദൂരം സഞ്ചരിച്ച വാഹനം മറിഞ്ഞു.
കഴക്കൂട്ടം എലവേറ്റഡ് ഹൈവേയില്‍ അപകടങ്ങൾ തുടർക്കഥയാണ്. അപകടത്തിൽ പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0