play-sharp-fill
കാറ്റ്, മഴ: കോട്ടയത്ത് മരം വീണ് നിരവധി വീടുകൾ തകർന്നു: പുന്നത്തുറയിൽ വീടിനു മുന്നിൽ കിടന്ന കാറിനു മുകളിലേക്ക് മരം വീണു : നാശനഷ്ടം ഏറെയും കോട്ടയം താലൂക്കിൽ

കാറ്റ്, മഴ: കോട്ടയത്ത് മരം വീണ് നിരവധി വീടുകൾ തകർന്നു: പുന്നത്തുറയിൽ വീടിനു മുന്നിൽ കിടന്ന കാറിനു മുകളിലേക്ക് മരം വീണു : നാശനഷ്ടം ഏറെയും കോട്ടയം താലൂക്കിൽ

 

കോട്ടയം : ഇന്നു പുലർച്ചെ കോട്ടയം താലൂക്കിലെ വിവിധ പ്രദേശങ്ങളിലുണ്ടായ കാറ്റിലും മഴയിലും നിരവധി വീടുകൾക്കു മുകളിലേക്ക് മരം വീണ് വീട് തകർന്നു.പുന്നത്തുറയിൽ വീടിനു മുന്നിൽ കിടന്ന കാറിനു മുകളിലേക്ക് മരം വീണു

വിജയപുരം വില്ലേജിൽ മാങ്ങാനം കര കരോട്ട് ചന്ദ്രവിലാസത്തിൽ സ്വപ്നയുടെ വീടിന് മുകളിലേക്ക് സമിപത്ത് നിന്ന വലിയ പ്ലാവ് മറിഞ്ഞ് വീണ് ഭാഗിക നാശനഷ്ടമുണ്ടായി.

ഓണംതുരുത്ത് വില്ലേജ് നീണ്ടൂർ പത്മവിലാസം ജയകുമാർ എന്നയാളുടെ വീടിൻ്റെ മുകളിലേക്ക് മരം വീണ് ഭാഗിക നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിരമ്പുഴ വില്ലേജിൽ ഇ. കെ. , കിഴക്കേക്കര ഗോപാലൻ എന്നയാളുടെ വീടിനുമുകളിലേക്ക് മരം വീണ് ഭാഗികമായി നാശനഷ്ടം ഉണ്ടായി. .

പേരൂർ മഠത്തിൽ സിനി രാജൻ, എന്നയാളുടെ വീടിന് മുകളിൽ ഇന്ന് വെളുപ്പിന് ഉണ്ടായ കാറ്റിൽ പുറമ്പോക്കിൽ നിന്ന മരം വീണ് വീടിന് ഭാഗിക നാശ നഷ്ടം ഉണ്ടായി.

കൈപ്പുഴ വില്ലേജ് ഓഫിസിന് മുകളിൽ അയൽ പുരയിടത്തിൽ നിന്ന തേക്ക് മരം കടപുഴകി വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.
അതിരമ്പുഴ വില്ലേജിൽ കാഞ്ഞിരംകാലയിൽ ജോർജ്. കെ. ടി എന്നയാളുടെ വീടിനുമുകളിലേക്ക് മരം വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.
ഓണംതുരുത്ത് വില്ലേജ് കാരിക്കൽ സുനിൽ എന്നയാളിൻ്റെ വീടിന് മുകളിലേക്ക് ഇന്നലെ രാത്രി ഉണ്ടായ കാറ്റിൽ മരം വീണ് ഭാഗിക നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

പേരൂർ വില്ലേജ് വെട്ടിക്കോമ്പിൽ അമ്പിളി തങ്കച്ചൻ, എന്നയാളുടെ വീടിന് മുകളിൽ ഇന്ന് വെളുപ്പിന് ഉണ്ടായ കാറ്റിൽ മരം വീണ് വീടിന് നാശ നഷ്ടം ഉണ്ടായി.

ആർപ്പൂകര വില്ലേജ് , അപർണ്ണാലയം വീട്ടിൽ.ശിവൻ.പി.വി എന്നയാളുടെ വീടിന് മുകളിൽ ഇന്ന് വെളുപ്പിന് ഉണ്ടായ കാറ്റിൽ മരം വീണ് വീടിന് ഭാഗിക നാശ നഷ്ടം ഉണ്ടായി.

പെരുമ്പായിക്കാട് വില്ലേജ് കുമാരനല്ലൂർ -കൊല്ലംപറമ്പിൽ രാജമ്മ എം.കെയുടെ വിടിന് മുകളിലേക്ക് സമിപപുരയിടത്തിലേ തേക്ക് മരം വീണു ഭാഗികമായ നാശനഷ്ടം സംഭവിച്ചു.

കൈപ്പുഴ വില്ലേജ് കുരിയാറ്റുകുന്നൽ കാർത്ത്യായനി എന്നയാളുടെ വിടിനുമുകളിൽ പ്ലാവ് വീണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചു.
പുന്നത്തുറ കാറ്റോട് ജംഗ്ഷൻ വട്ടപറമ്പിൽ ഗിരിപ്രകാശിന്റെ വീടിനു മുന്നിലേക്ക് അയൽവാസിയുടെ മരംവീണ് കാറിന് നാശം സംഭവിച്ചു