സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാ​ഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; ഗർഭിണിയായ യുവതിയെ  ഗർഭഛിദ്രത്തിന്  നിർബന്ധിച്ചു; കട്ടപ്പന സ്വദേശിയായ യുവാവ് അറസ്റ്റിൽ;  തൊടുപുഴയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കുടുങ്ങിയത് പൊലീസിന്റെ രഹസ്യനീക്കത്തിൽ

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാ​ഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; ഗർഭിണിയായ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; കട്ടപ്പന സ്വദേശിയായ യുവാവ് അറസ്റ്റിൽ; തൊടുപുഴയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കുടുങ്ങിയത് പൊലീസിന്റെ രഹസ്യനീക്കത്തിൽ

സ്വന്തം ലേഖകൻ

ഇടുക്കി: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാ​ഗ്ദാനം നല്കി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കട്ടപ്പന 20 ഏക്കർ കരിമ്പോലിൽ വീട്ടിൽ പ്രണവ് ആണ് അറസ്റ്റിൽ ആയത് .

എറണാകുളം സ്വദേശിനിയായ യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം നിരന്തര ചാറ്റിങ്ങിലൂടെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായാണ് പരാതി. ഇയാൾ യുവതിയെ നിരന്തരം എറണാകുളം അടിമാലി പെരുമ്പാവൂർ കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലും പ്രതിയുടെ കട്ടപ്പനയിലുള്ള വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതിയെ നിർബന്ധിത ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും വഴങ്ങാതെ വന്ന യുവതിയെ മാനസിക ശാരീരിക പീഡനത്തിലൂടെ ഗർഭഛിദ്രത്തിന് ഇടയാക്കുകയും ചെയ്തു. പിന്നീട് വാഴവര സ്വദേശിനിയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായതിനെ തുടർന്ന് പ്രതി യുവതിക്ക് നൽകിയിരുന്ന വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറി.

എന്നാൽ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യവുമായി പ്രതിയുടെ വീട്ടിലെത്തിയ യുവതിയെ പ്രതിയും മാതാപിതാക്കളും ചേർന്ന് മർദ്ദിക്കുകയും തുടർന്ന് യുവതി കട്ടപ്പന പോലീസിൽ പരാതി നൽകുകയും ചെയ്തു. ഈ വിവരം അറിഞ്ഞ പ്രതി ഒളിവിൽ പോകുകയും ചെയ്തു.

കട്ടപ്പന ഡിവൈഎസ്പി V. A നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പ്രതിയുടെ നീക്കങ്ങൾ അതീവ രഹസ്യമായി നിരീക്ഷിച്ചു. പ്രതിയുടെ സാന്നിദ്ധ്യം തൊടുപുഴ ഭാഗത്ത് ഉണ്ടെന്നുള്ള വിവരം ലഭിച്ചതിനെ തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘത്തെ വിവരം അറിയിക്കുകയും ചെയ്തു.

പ്രതി തൊടുപുഴയിൽ എത്തിയതിനു ശേഷം ബന്ധപ്പെട്ടിട്ടുള്ള ആളുകളുടെ വിവരങ്ങളും അപ്പഴപ്പോൾ സംഘത്തിന് കൈമാറുകയും ചെയ്തതിന് തുടർന്ന് തൊടുപുഴ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്തോടുകൂടി തൊടുപുഴയിൽ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തു. കട്ടപ്പന Dysp V. A നിഷാദ് മോൻ, കട്ടപ്പന IP വിശാൽ ജോൺസൺ SI സജിമോൻ ജോസഫ് CPO അനീഷ് V. K എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.