നിയമസഭാ തെരഞ്ഞെടുപ്പ് : ക്രമസമാധാനം ഉറപ്പാക്കാൻ കട്ടപ്പനയിൽ പട്ടാളമിറങ്ങി
സ്വന്തം ലേഖകൻ
കട്ടപ്പന: നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് ഇൻഡോതിബറ്റൻ ബോർഡർ പൊലീസും കട്ടപ്പന പൊലീസും സംയുക്തമായി നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സുരക്ഷ ബോധവത്കരണം നൽകുന്നതിനും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമാണ് ഇൻഡോ തിബറ്റൻ ബോർഡർ പോലീസും കട്ടപ്പന പൊലീസും റൂട്ട് മാർച്ച് സംഘടിപ്പിച്ചത്.
ഇടുക്കിക്കവലയിൽ നിന്ന് നഗരം ചുറ്റി കട്ടപ്പന സ്റ്റേഷനിലാണ് റൂട്ട് മാർച്ച് സമാപിച്ചത്. മാർച്ചിൽ ഇൻഡോതിബറ്റൻ ബോർഡർ പൊലീസിന്റെ 91 അംഗ കമ്പനിയും കട്ടപ്പനയിലെ 40ൽപ്പരം പൊലീസ് ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റൂട്ട് മാർച്ചിന് കട്ടപ്പന ഡി.വൈ.എസ്.പി ജെ. സന്തോഷ്‌കുമാർ , എ.ടി.ബി.പി. അസിസ്റ്റന്റ് കമാൻഡന്റ് ദയാലാ റാം എന്നിവർ നേതൃത്വം നൽകി.
Third Eye News Live
0