കട്ടപ്പനയിൽ അജ്ഞാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവം; ഒന്നരമാസത്തിന് ശേഷം പ്രതി പിടിയിൽ

Spread the love

സ്വന്തം ലേഖകൻ
കട്ടപ്പന: കട്ടപ്പനയിൽ അജ്ഞാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ ഒന്നരമാസത്തിന് ശേഷം പ്രതി പിടിയിൽ. കട്ടപ്പന പ്രകാശ് സ്വദേശിയായ നിഖിൽ രാജാണ് അറസ്റ്റിലായത്.

video
play-sharp-fill

ക്രസ്മസ് തലേന്ന് രാത്രിയാണ് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കട്ടപ്പന വെള്ളയാംകുടി കുഞ്ഞുമോനെ അജ്ഞാത വാഹനം ഇടിച്ചിട്ടത്.

ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ബന്ധുക്കൾ തന്നെ ശേഖരിച്ച് പൊലീസിന് നല്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ അടിസ്ഥാനത്തിൽ 1700 വാഹനങ്ങളുടെ ലിസ്റ്റുകളിൽ ഇതിൽ 506 വാഹനങ്ങൾ പരിശോധിച്ചിരുന്നു. അതിൽ നിന്നാണ് നിഖിൽ രാജാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്.