video
play-sharp-fill

ഇടുക്കി കട്ടപ്പനയിൽ കെഎസ്‌ആര്‍ടിസി ബസ് 50 അടി താഴ്ചയിലേയ്ക്ക് പതിച്ചു; ഗര്‍ഭിണിയടക്കം ഒൻപത് പേര്‍ക്ക് പരിക്ക്; അപകടസമയത്ത് ബസിലുണ്ടായിരുന്നത് 18 യാത്രക്കാര്‍

ഇടുക്കി കട്ടപ്പനയിൽ കെഎസ്‌ആര്‍ടിസി ബസ് 50 അടി താഴ്ചയിലേയ്ക്ക് പതിച്ചു; ഗര്‍ഭിണിയടക്കം ഒൻപത് പേര്‍ക്ക് പരിക്ക്; അപകടസമയത്ത് ബസിലുണ്ടായിരുന്നത് 18 യാത്രക്കാര്‍

Spread the love

സ്വന്തം ലേഖിക

ഇടുക്കി: കട്ടപ്പന മേരിക്കുളത്തിന് സമീപം കെഎസ്‌ആര്‍ടിസി ബസ് 50 അടിയോളം താഴ്ചയിലേയ്ക്ക് മറിഞ്ഞു.

അപകടത്തില്‍ ഗര്‍ഭിണി അടക്കം ഒൻപത് പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റ ഗര്‍ഭിണിയായ യുവതിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് 18 യാത്രക്കാര്‍ ബസിനുള്ളിലുണ്ടായിരുന്നു.

കുമളിയില്‍ നിന്നും ഉപ്പുതറയിലേയ്ക്ക് വന്ന ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.
അതേ സമയം അടിമാലി തോക്കുപാറയ്ക്ക് സമീപം അയപ്പഭക്തന്മാര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു.

ആന്ധ്ര പ്രദേശ് കാദിരിയില്‍ നിന്ന് ശബരിമലയിലേക്ക് പോയ വാഹനമാണ് വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. വാഹനത്തില്‍ മൂന്ന് കുട്ടികളടക്കം 17 യാത്രക്കാര്‍ ഉണ്ടായിരുന്നു.

മുഴുവന്‍ ഭക്തര്‍ക്കും സാരമായി പരിക്കേറ്റു. മൂന്നു പേര്‍ക്ക് കാര്യമായ പരിക്കുണ്ട്.