video
play-sharp-fill

കട്ടപ്പനയിൽ ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതെ പൊലീസ്; സംഭവത്തിൽ പോലീസുകാര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തല്‍ ; പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

കട്ടപ്പനയിൽ ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം; ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ തയ്യാറാകാതെ പൊലീസ്; സംഭവത്തിൽ പോലീസുകാര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തല്‍ ; പൊലീസുകാർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ

Spread the love

സ്വന്തം ലേഖകൻ

കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റവരെ സഹായിക്കാതെ പോയ സംഭവത്തില്‍ പോലീസുകാര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തല്‍. വിഷയത്തില്‍ കട്ടപ്പന ഡിവൈ.എസ്.പി. ചൊവ്വാഴ്ച റിപ്പോര്‍ട്ട് നല്‍കും. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാര്‍ശ ചെയ്യും.

കട്ടപ്പന പള്ളിക്കവലയിലായില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കാഞ്ചിയാര്‍ ചൂരക്കാട്ട് ജിബിൻ ബിജു (21), ഇരട്ടയാര്‍ എരുമച്ചാടത്ത് അഖില്‍ ആന്റണി (23) എന്നിവര്‍ക്കാണ് അപകടത്തില്‍ ഗുരുതര പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളിക്കവലയ്ക്ക് സമീപത്തെ കടയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബൈക്കില്‍ മടങ്ങുകയായിരുന്ന യുവാക്കളെ പിക്കപ്പ് വാൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നെടുങ്കണ്ടം സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കുറ്റകരമായ അനാസ്ഥകാണിച്ചത്. പരിക്കേറ്റ യുവാക്കള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വാഹനത്തില്‍നിന്ന് യുവാക്കള്‍ റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ സംഭവസ്ഥലത്ത് എത്തിയ പോലീസ്, വാഹനത്തില്‍നിന്ന് ഇറങ്ങി സംഭവം എന്താണെന്ന്‌ അന്വേഷിക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്നാണ് ആരോപണം.

ഇത് വ്യക്തമാക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകടത്തില്‍പ്പെട്ടവരെ ഓട്ടോയിലോ മറ്റോ ആശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശം നല്‍കിയ ശേഷം ഇവര്‍ പോവുകയായിരുന്നു.