ആക്രമണമല്ല , നടന്നത് ജീവൻ രക്ഷാപ്രവർത്തനം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മർദ്ദനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
സ്വന്തം ലേഖകൻ
കണ്ണൂർ: ഡി.വൈ.എഫ്.ഐ പ്രവർത്തകൾ നടത്തിയത് ജീവൻ രക്ഷാ പ്രവർത്തനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വന്ന ബസ്സിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയുൾപ്പെടെ മുതിർന്ന സി.പി എം. നേതാക്കൾ .
ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയത് മാതൃകാപരമായ പ്രവർത്തനങ്ങൾ . ബസിനു മുന്നിൽ ചാടിയ കോൺഗ്രസ് പ്രവർത്തകരെ രക്ഷിക്കാനുളള പ്രവർത്തനമാണെന്നും മുഖ്യൻ .
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂത്ത് കോൺഗ്രസ് ആത്മഹത്യ സ്ക്വാഡായി മാറിയെന്ന് എം.വി.ഗോവിന്ദൻ. കരിങ്കൊടി പൊക്കി ആത്മഹത്യ ചെയ്യാൻ വന്നതിനെ അപലപിക്കണോയെന്ന് അദ്ദേഹം ചോദിച്ചു.യുത്ത് കോണ്‍ഗ്രസുകരുടെ അക്രമത്തെ ഗാന്ധിയൻ മനസ്സോടെ കണ്ടിരിക്കാൻ കഴിയില്ലെന്ന് ഇപിജയരാജന്‍ പറഞ്ഞു..കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേത് ഭീകര പ്രവര്‍ത്തനമാണ്.വടിയും കല്ലുമായാണ് അവര്‍ വന്നത്.ഇത് കേരളം ആയത് കൊണ്ട് അവര്‍ക്ക് ഒന്നും സംഭവിച്ചില്ല.മുഖ്യമന്ത്രിയെ അപായപെടുത്തുകയായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.