വെച്ചൂച്ചിറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

എരുമേലി :വെച്ചൂച്ചിറയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ മരിച്ചു. പെരുന്നാട് – ളാഹ സ്വദേശി എ.എസ്. ബിജുവാണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടത്.
വെച്ചൂച്ചിറ മേഖലയിൽ ഇറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരു പ്രദേശവാസിക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു വിവരം അറിഞ്ഞെത്തിയ രാജാബാറ ഫോറസ്റ്റ് അധികൃതരുടെ നേതൃത്തത്തിൽ കാട്ടാനയെ വനത്തിലേയ്ക്ക് തിരിച്ച് കയറ്റി വിടാൻ ശ്രമിക്കുന്നതിനിടെ കലിയിളകിയ ആന ഫോറസ്റ്റ് വാച്ചറെ കാട്ടാന കുത്തിക്കൊല്ലുകയായിരുന്നു