video
play-sharp-fill

എ.എസ്.ഐയെ ചവിട്ടി വീഴ്ത്തിയ ശേഷം വളഞ്ഞിട്ട് തല്ലി, പൊലീസുകാർക്ക് നേരെ കമ്പിവടി കൊണ്ട് ക്രൂര ആക്രമണം ; കാട്ടാക്കടയിൽ കഞ്ചാവ് മാഫിയ എ.എസ്.ഐ അടക്കമുള്ളവരെ പൊലീസ് സംഘത്തെ ആക്രമിച്ചത് അതിക്രൂരമായി

എ.എസ്.ഐയെ ചവിട്ടി വീഴ്ത്തിയ ശേഷം വളഞ്ഞിട്ട് തല്ലി, പൊലീസുകാർക്ക് നേരെ കമ്പിവടി കൊണ്ട് ക്രൂര ആക്രമണം ; കാട്ടാക്കടയിൽ കഞ്ചാവ് മാഫിയ എ.എസ്.ഐ അടക്കമുള്ളവരെ പൊലീസ് സംഘത്തെ ആക്രമിച്ചത് അതിക്രൂരമായി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കാട്ടാക്കടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കഞ്ചാവ് മാഫിയയുടെ ക്രൂര ആക്രമണം. കാട്ടാക്കട സ്റ്റേഷനിലെ എ എസ് ഐ പി നവാസ്, ക്യാമ്പ് പൊലീസുകാരായ ടി.ആർ. ബിജു, എം. ശ്രീനാഥ് എന്നിവർക്കാണ് കഞ്ചാവ് മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ മൂവരും ചികിത്സയിലാണ്. പൊലീസുകാരെ കയ്യേറ്റം ചെയ്തിന് പുറമെ പൊലീസിന്റെ വാഹനവും തകർത്തു. സംഭവത്തിൽ ആക്രമത്തിന് നേതൃത്വം നൽകിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസം രാത്രി ഏഴരയോടെയായിരുന്നു പ്രദേശത്തെ ഞെട്ടിച്ച സംഭവം നടന്നത്. പന്നിയോട് വാട്ടർടാങ്കിന് സമീപത്ത് മാരകായുധങ്ങളുമായി എത്തിയ സംഘം മദ്യപിച്ച് ബഹളംവയ്ക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു.

ഇതേ തുടർന്ന് കാട്ടാക്കട എസ്.ഐ നിജാമിന്റെ നിർദ്ദേശപ്രകാരം പ്രദേശത്ത് നിരീക്ഷണത്തിലെത്തിയ പൊലീസ് സംഘം വഴിയിൽ കൂട്ടം കൂടി നിന്നവരോട് കാര്യം തിരക്കി. ഇവർ ഇവർ കൂടുതൽപ്പേരെ വിളിച്ചുവരുത്തി പൊലീസ് ജീപ്പിന്റെ മുന്നിലെയും വശത്തെയും ഗ്‌ളാസുകൾ അടിച്ചുപൊട്ടിച്ചു.

ബിജുവിനെ ഡ്രൈവിംഗ് സീറ്റിലേക്ക് ചേർത്തുനിറുത്തി ക്രൂരമായി മർദ്ദിച്ചു. എ എസ് ഐ പി നവാസിനെ ചവിട്ടി വീഴ്ത്തിയശേഷം വളഞ്ഞിട്ട് തല്ലി. ശ്രീനാഥിനെ കമ്ബിവടികൊണ്ടായിരുന്നു ആക്രമിച്ചത്.

പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ പൊലീസുകാർ ഊടുവഴികളിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇവർ വിവരമറിയിച്ചതനുസരിച്ച് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. വൻ പൊലീസ് സന്നാഹത്തെ കണ്ടതോടെ പിന്തിരിഞ്ഞ് ഓടുകയായിരുന്നു.

പിന്തുടർന്ന പൊലീസ് അക്രമി സംഘത്തിലെ സഹോദരങ്ങളായ ഇലക്കോട് കുന്നിൽ വീട്ടിൽ ബി. ഹരികൃഷ്ണൻ, ബി. വിഷ്ണു എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പതിമൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പൊലീസുകാരുമായി അടുത്തിടെയും വാക്കുതർക്കമുണ്ടായ സംഘമാണ് ഇതെന്നും പൊലീസ് പറഞ്ഞു. ഹരികൃഷ്ണൻ നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണ്.