
തിരുവനന്തപുരം: കാട്ടാക്കടയില്‍ വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട സ്വദേശിനിയായ മായ മുരളിയാണ് മരിച്ചത്. വീടിനു സമീപമുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡിവൈഎസ് ഉൾപ്പെടെയുള്ള സംഘം പരിശോധന നടത്തി.
മായയും ഭർത്താവ് രഞ്ജിത്തും വാടകയ്ക്ക് താമസിക്കുന്ന വീടിന്റെ സമീപത്താണ് മായയെ മരിച്ച നിലയിൽ കണ്ടത്. ഇവരുടെ ഭർത്താവും ഓട്ടോ ഡ്രൈവറുമായി രഞ്ജിത്തിനെ കാണാനില്ല. സംഭവം കൊലപാതകം ആണോ എന്ന് സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.