play-sharp-fill
പ്രായപൂർത്തിയാകാത്ത പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായി എത്തി, 20 കാരനെ തൂണിൽ കെട്ടിയിട്ട് തേങ്ങ തുണിയില്‍ പൊതിഞ്ഞ് അടിച്ചു ; പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ പരാതിയുമായി യുവാവ്

പ്രായപൂർത്തിയാകാത്ത പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായി എത്തി, 20 കാരനെ തൂണിൽ കെട്ടിയിട്ട് തേങ്ങ തുണിയില്‍ പൊതിഞ്ഞ് അടിച്ചു ; പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ പരാതിയുമായി യുവാവ്

കൊല്ലം : പെണ്‍സുഹൃത്തിന് പിറന്നാള്‍ കേക്കുമായി വന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. പത്തനംതിട്ട കുമ്മണ്ണൂർ സ്വദേശി മുഹമ്മദ് നഹാസിനാണ് മർദ്ദനമേറ്റത്.

കൊല്ലം തേവലക്കരയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. പിറന്നാള്‍ കേക്കുമായി 16-കാരിയുടെ ബന്ധുവീട്ടിലെത്തിയതാണ് നഹാസ്. പിന്നാലെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ പൊതിഞ്ഞ് അ‌ടിച്ചെന്നും തൂണില്‍ കെട്ടിയിട്ടെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു.

നഹാസിന്റെ ഭാഗത്ത് നിന്ന് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാല്‍ സംഭവത്തിന് പിന്നാലെ പെണ്‍‌കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. യുവാവിനെതിരെ പൊലീസ് പോക്സോ കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group