video
play-sharp-fill

കശ്മീരിൽ ഭീകരാക്രമണത്തിൽ നഷ്ടമായത് കുരുന്ന് ജീവനും ; സൈനികനൊപ്പം കൊല്ലപ്പെട്ടത് അഞ്ചുവയസുകാരനും

കശ്മീരിൽ ഭീകരാക്രമണത്തിൽ നഷ്ടമായത് കുരുന്ന് ജീവനും ; സൈനികനൊപ്പം കൊല്ലപ്പെട്ടത് അഞ്ചുവയസുകാരനും

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ കുരുന്നു ജീവനും നഷ്ടമായി. ഭീകരാക്രമണത്തിൽ സൈനികനോടൊപ്പം അഞ്ചു വയസുകാരനും കൊല്ലപ്പെട്ടു.

കാശ്മീരിൽ സി.ആർ.പി.എഫ് സുരക്ഷാ സംഘത്തിന് നേരെ നടന്ന ഭീകരാക്രമണത്തിലാണ് അഞ്ചുവയസുകാരൻ മരിച്ചത്. ദക്ഷിണ കശ്മീരിൽ അനന്ത്‌നാഗ് ജില്ലയിലെ ജില്ലയിലെ ബിജ്‌ബെഹാര പ്രദേശത്ത് ഹൈവേയിൽ പെട്രോളിങ് നടത്തി വരികെയായിരുന്ന സി.ആർ.പി.എഫ് സംഘത്തെ ഭീകരർ ആക്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിലെത്തിയ ആയുധധാരികളായ ഭീകരർ പെട്രോളിംഗ് സംഘത്തിന് നേരെ നിറച്ചശേഷം അതിവേഗം കടന്നു കളഞ്ഞു.ഇതിനിടയിൽ അഞ്ചുവയസുകാരന് വെടിയേൽക്കുകയായിരുന്നു.

സംഭവത്തിൽ ഭീകരർക്കായി സൈന്യം ശക്തമായ തെരച്ചിൽ ആരംഭിച്ചു.