play-sharp-fill
കാശ്മീർ വിഭജനത്തെക്കുറിച്ച് ഇനി കുട്ടികൾ പഠിക്കും : ബിജെപി ദേശീയ ഉപാധ്യക്ഷൻ

കാശ്മീർ വിഭജനത്തെക്കുറിച്ച് ഇനി കുട്ടികൾ പഠിക്കും : ബിജെപി ദേശീയ ഉപാധ്യക്ഷൻ

സ്വന്തം ലേഖിക

ന്യൂഡൽഹി: കശ്മീർ വിഷയം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് സൂചന നൽകി ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റ് ജെ.പി നദ്ദ. നിരവധിപ്പേരാണ് ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രമന്ത്രിമാരെയും ബിജെപി നേതാക്കളെയും സന്ദർശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ ഐക്യ പ്രചാരണത്തിന് കീഴിൽ ബിജെപി ജന ജാഗരണ സമ്മേളനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ പൂണെയിൽ സംസാരിക്കുകയായിരുന്നു നദ്ദ.

കശ്മീർ വിഷയം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച് ഉടൻ തന്നെ കേന്ദ്രം ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതലമുറ ഇത്തരം വിഷയങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും ഇതേക്കുറിച്ചെല്ലാം അറിയാനുള്ള താൽപ്പര്യം കുട്ടികളിൽ വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15 ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയാണ് ജൻ ജാഗരൺ അഭിയാൻ. ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനേക്കുറിച്ചും കേന്ദ്രസർക്കാർ തീരുമാനത്തിന്റെ ഗുണങ്ങളേക്കുറിച്ചും ഡൽഹിയിലെ ജനങ്ങളെ ബോധവാൻമാരാക്കുക എന്നതാണ് ജന ജാഗരണ സമ്മേളനത്തിന്റെ ലക്ഷ്യം.