കാസർഗോഡ് ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Spread the love

കാസർഗോഡ്: ചിറ്റാരിക്കാല്‍ പരപ്പച്ചാലില്‍ ലോറി പുഴയിലേക്ക് മറിഞ്ഞ് അപകടം. തമിഴ്നാട്ടില്‍ നിന്ന് വളവുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് പുഴയിലേക്ക് പതിച്ചത്.

video
play-sharp-fill

അപകടസമയത്ത് വാഹനത്തില്‍ മൂന്ന് പേരുണ്ടായിരുന്നു. ഇതില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഇവരെ ഉടന്‍ തന്നെ നീലേശ്വരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അപകടകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group