കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; സുരേഷ്‌ഗോപിയുടെ സഹകാരി സംരക്ഷണ പദയാത്ര ഇന്ന്; കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

Spread the love

തൃശൂര്‍: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ സഹകാരി സംരക്ഷണ പദയാത്ര ഇന്ന്.

video
play-sharp-fill

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നും തൃശ്ശൂര്‍ സഹകരണ ബാങ്കിലേക്കാണ് പദയാത്ര. വരുന്ന ലോക സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കരുവന്നൂരില്‍ നിന്നും തൃശ്ശൂര്‍ സഹകരണ ബാങ്കിലേക്ക് സുരേഷ് ഗോപിയുടെ പദയാത്ര. ഉച്ചയ്ക്ക് ഒന്നരയ്ക്ക് കരുവന്നൂര്‍ സഹകരണ ബാങ്കിന് മുന്നില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പദയാത്ര ഉദ്ഘാടനം ചെയ്യും.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും പദയാത്രയ്ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിക്കും. തട്ടിപ്പില്‍ മനം നൊന്ത് ആത്മത്യ ചെയ്തവരുടെയും പണം കിട്ടാതെ മരിച്ചവരുടെയും ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാകും പദയാത്ര തുടങ്ങുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ കോണ്‍ഗ്രസും കരുവന്നൂരില്‍ നിന്നും പദയാത്ര സംഘടിപ്പിച്ചിരുന്നു.
കരുവന്നൂര്‍ ബാങ്കിലേക്ക് സഹകരണ ബാങ്കുകളില്‍ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാൻ നാളെയും മറ്റന്നാളുമായി നിര്‍ണ്ണായക ചര്‍ച്ചകളാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തില്‍ നടക്കുന്നത്.

സഹകരണ സംഘങ്ങളില്‍ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപം എത്തിക്കുന്നതിന് ഒപ്പം കേരള ബാങ്കിലെ കരുതല്‍ നിധിയില്‍ നിന്ന് പണം എടുക്കുന്നതിനുള്ള കാലതാമസവും തടസങ്ങളും മറികടക്കാനും തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്. നാളെ കൊച്ചിയിലാണ് കേരള ബാങ്ക് പ്രതിനിധികളുമായി സഹകരണ മന്ത്രി ചര്‍ച്ച നടത്തുന്നത്. മറ്റന്നാള്‍ മന്ത്രി വിളിച്ചിരിക്കുന്ന ഓണ്‍ലൈൻ മീറ്റിങ്ങില്‍ സഹകരണ ബാങ്ക് പ്രസിഡൻ്റുമാര്‍ക്ക് പുറമെ സെക്രട്ടറിമാരോടും പങ്കെടുക്കാൻ നിര്‍ദേശിച്ചിട്ടുണ്ട്.