പ്രണയ സാഫല്യം ; മലയാളിയായ ഇന്ത്യൻ ക്രിക്കറ്റ് താരം കരുൺ നായരും സനന്യ തങ്കരിവാലയും വിവാഹിതരായി

പ്രണയ സാഫല്യം ; മലയാളിയായ ഇന്ത്യൻ ക്രിക്കറ്റ് താരം കരുൺ നായരും സനന്യ തങ്കരിവാലയും വിവാഹിതരായി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഒടുവിൽ പ്രണയ സാഫല്യം. മലയാളിയായ ഇന്ത്യൻ ക്രിക്കറ്റ് താരം കരുൺ നായരും സനന്യ തങ്കരിവാലയും വിവാഹിതരായി. ജനുവരി പതിനാറാം തിയതി ഹിന്ദു ആചാരപ്രകാരം ഇരുവരുടെയും വിവാഹം ബെംഗളുരുവിൽ വച്ച് നടന്നിരുന്നു. തുടർന്ന് നോർത്ത് ഇന്ത്യൻ രീതിയിലുള്ള ആചാരപ്രകാരമാണ് ഞായറാഴ്ച ഉദയ്പൂരിൽ വിവാഹചടങ്ങുകൾ നടന്നത്.

വിവാഹത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, വരുൺ ആരോൺ, യുസ്‌വേന്ദ്ര ചഹൽ, ശ്രദ്ധൂൽ താക്കൂർ, അജിങ്ക്യ രഹാനെ എന്നിവർ പങ്കെടുത്തു. ജോധ്പൂരിൽ ജനിച്ച കരുൺ നായർ കുടുംബത്തോടൊപ്പം ബെംഗളൂരുവിലാണ് താമസം. പത്തനംതിട്ട മാലക്കര സ്വദേശി കലാധരൻ നായരുടെയും ചെങ്ങന്നുർ കീഴ്‌ചേരിമേൽ സ്വദേശി പ്രേമയുമാണ് മാതാപിതാക്കൾ. കഴിഞ്ഞ വർഷം ജൂണിലാണ് കരുൺ തന്റെ പ്രണയം വെളിപ്പെടുത്തിയത്. പിന്നീട് ഓഗസ്റ്റ് പതിനെട്ടിന് വീട്ടുകാരുടെ സാന്നിധ്യത്തിൽ വിവാഹ നിശ്ചയം നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group