video
play-sharp-fill

കറുകച്ചാലിൽ വീണ്ടും അപകട മരണം: ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ബൈക്ക് യാത്രക്കാരനും മരിച്ചു; ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത് ചങ്ങനാശേരി സ്വദേശി

കറുകച്ചാലിൽ വീണ്ടും അപകട മരണം: ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ബൈക്ക് യാത്രക്കാരനും മരിച്ചു; ഞായറാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത് ചങ്ങനാശേരി സ്വദേശി

Spread the love

അപ്‌സര കെ.സോമൻ

കോട്ടയം: ഒരാഴ്ചയ്ക്കിടെയുണ്ടായ രണ്ടാമത്തെ അപകടത്തിലും കറുകച്ചാലിൽ ബൈക്ക് യാത്രക്കാരന് മരണം. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചങ്ങനാശേരി സ്വദേശിയാണ് തിങ്കളാഴ്ച രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രം ജീവനക്കാരൻ
ചങ്ങനാശേരി മലങ്കുന്നം ഇളങ്കാവ് വാര്യത്ത് ഹരികുമാറാണ് (47) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.

ഫെബ്രുവരി 20 ന് കറുകച്ചാൽ പെട്രോൾ പമ്പിന് സമീപമുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചിരുന്നു. നെടുങ്കുന്നം മാന്തുരുത്തി മാന്തുരുത്തിയിൽ വീട്ടിൽ സുകുമാരനാണ് (53) അന്നുണ്ടായ അപകടത്തിൽ മരിച്ചത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ കറുകച്ചാലിൽ തന്നെ വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകിട്ട് നാലരയോടെ കറുകച്ചാൽ മണിമല റോഡിൽ ഇലയ്ക്കാട് ഭാഗത്തായിരുന്നു അപകടം. പത്തനാട് നിന്നും ചങ്ങനാശേരിയിലേയ്ക്കു ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഹരികുമാർ. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ കാർ ഹരികുമാറിന്റെ ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഹരികുമാർ റോഡിൽ തെറിച്ചു വീണു. തലയിടിച്ച് റോഡിൽ വീണ ഹരികുമാറിന് ഹെൽമറ്റ് വച്ചിരുന്നതിനാൽ തലയ്ക്കു ക്ഷതമേറ്റിസരുന്നില്ല. വാരിയെല്ലിന് പൊട്ടലുണ്ടായതിനെ തുടർന്ന്, ഇത് ആന്തരിക അവയവങ്ങളിൽ തറഞ്ഞാണ് മരണം സംഭവിച്ചത്. രാത്രിയിൽ തന്നെ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം തിങ്കളാഴ്ച പുലർച്ചെയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.