കറുകച്ചാലിലെ “വൈഫ് എക്സ്ചേഞ്ച് ” ഇടപാട്;   ഭാര്യമാരെ സുഹൃത്തുക്കള്‍ക്ക് പരസ്പരം കൈമാറുന്ന സംഘത്തെ നിയന്ത്രിച്ചിരുന്നത് കോട്ടയത്തെ ഉദ്യോഗസ്ഥ ദമ്പതികള്‍; പ്രമുഖരായ വനിതകള്‍ അടക്കം കെണിയിൽ; പിടിയിലായവരും ഇനി ലിസ്റ്റിലുള്ളവരും വമ്പന്മാർതന്നെയെന്ന സൂചന

കറുകച്ചാലിലെ “വൈഫ് എക്സ്ചേഞ്ച് ” ഇടപാട്; ഭാര്യമാരെ സുഹൃത്തുക്കള്‍ക്ക് പരസ്പരം കൈമാറുന്ന സംഘത്തെ നിയന്ത്രിച്ചിരുന്നത് കോട്ടയത്തെ ഉദ്യോഗസ്ഥ ദമ്പതികള്‍; പ്രമുഖരായ വനിതകള്‍ അടക്കം കെണിയിൽ; പിടിയിലായവരും ഇനി ലിസ്റ്റിലുള്ളവരും വമ്പന്മാർതന്നെയെന്ന സൂചന

സ്വന്തം ലേഖകൻ
കോട്ടയം : കറുകച്ചാലിലെ “വൈഫ് എക്സ്ചേഞ്ച് ” ഇടപാടിൽ സെക്‌സിനായി ഭാര്യമാരെ സുഹൃത്തുക്കള്‍ക്ക് പരസ്പരം കൈമാറുന്ന സംഘത്തെ കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കോട്ടയത്തെ ഒരു പ്രമുഖ ഉദ്യോഗസ്ഥ ദമ്പതികളാണ് ആദ്യമായി കൂട്ടായ്മ തുടങ്ങിയതെന്ന നിഗമനത്തിലാണ് പോലീസ്. പിടിയിലായവരും ഇനി ലിസ്റ്റിലുള്ളവരും വമ്പന്മാർതന്നെയെന്ന സൂചന.

ലൈംഗിക വേഴ്ചയ്ക്കായി, സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും സ്വാധീനത്തില്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ഡീൽ ഉറപ്പിക്കുന്നു. പണം വാങ്ങി ഭാര്യമാരെ പരസ്പരം കൈമാറി. വ്യവസായികള്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, സെലിബ്രിറ്റികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍, ഐടി പ്രൊഫഷണലുകള്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഈ കൂട്ടായ്മയില്‍ അംഗങ്ങളാണ്.

എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിന്നുമുള്ള അംഗങ്ങള്‍ ഗ്രൂപ്പുകളില്‍ സജീവമായിട്ടുണ്ടെങ്കിലും കോട്ടയം ജില്ലയിലെ ചിലരാണ് സംഘത്തിന്റെ ഏകോപനം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തി. പ്രതികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ പൊലീസ് അന്വേഷണം വമ്പന്മാരിലേക്കും നീളും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളുടെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മറ്റും പരിശോധിച്ചതില്‍ നിന്ന് 14 സമൂഹമാദ്ധ്യമ കൂട്ടായ്മകളുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്നും പങ്കാളികളെ പരസ്പരം കൈമാറുന്നതിനായി മാത്രം പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകള്‍ ആണിതെന്നും പോലീസിനു വ്യക്തമായിട്ടുണ്ട്.

1500 മുതല്‍ 2000 അംഗങ്ങള്‍ വരെ ഓരോ കൂട്ടായ്മയിലുമുണ്ട്. സമൂഹത്തിലെ ഉന്നതരടക്കമുള്ളവര്‍ സംഘങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സെക്‌സ് റാക്കറ്റുകളടക്കം ഇത്തരം ഗ്രൂപ്പുകളില്‍ പങ്കാളികളാണ്. നവദമ്ബതികള്‍ മുതല്‍ വിവാഹം കഴിഞ്ഞ് 20 വര്‍ഷം ആയിട്ടുള്ളവര്‍ വരെ കൂട്ടായ്മയില്‍ അംഗങ്ങളാണ്.

കേസുമായി ബന്ധപ്പെട്ട് സ്ത്രീകളടക്കം നിരവധി പേരെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇവര്‍ ഉള്‍പ്പെടെ 40 പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. കോട്ടയത്തെ ഒരു പ്രമുഖ ഉദ്യോഗസ്ഥ ദമ്പതികളാണ് ആദ്യമായി കൂട്ടായ്മ തുടങ്ങിയതെന്ന നിഗമനത്തിലാണ് പോലീസ്.