കറുകച്ചാൽ നെത്തല്ലൂരിൽ ബസ്സുകൾക്കിടയിലേയ്ക്ക് സ്കൂട്ടർ പാഞ്ഞ് കയറി; ചേനപ്പാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

കറുകച്ചാൽ: നെത്തല്ലൂരിന് സ്കൂട്ടർ ബസ്സുകൾകൾക്ക് ഇടയിൽ പെട്ട് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. ചേനപ്പാടി മരിക്കാനം വീട്ടിൽ യോഹന്നാന്റെ മകൻ റ്റിനുയോഹന്നാൻ(22) ആണ് അപകടത്തിൽ മരിച്ചത്.

നെത്തല്ലൂർ ദേവി ക്ഷേത്രത്തിന് മുൻവശം ഇന്ന് രാവിലെ ആയിരുന്നു അപകടം. അമിത വേഗതയിൽ എത്തിയ സ്കൂട്ടർ സ്കൂൾ ബസ്സിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നെത്തിയ സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തിൽ ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ കറുകച്ചാൽ പോലീസ് കേസെടുത്തു. കറുകച്ചാലിലെ പെട്രോൾ പമ്പ് ജീവനക്കാരനാണ് മരിച്ച ടിനു.