video
play-sharp-fill

കൃഷി ചെയ്യുന്ന കര്‍ഷകനുള്ള വില കേരളത്തില്‍ നശിച്ചു.കര്‍ഷക ആത്മഹത്യ വേദനിപ്പിക്കുന്നു; ആത്മഹത്യയില്‍ പ്രതികരിച്ച്‌ നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്‌.

കൃഷി ചെയ്യുന്ന കര്‍ഷകനുള്ള വില കേരളത്തില്‍ നശിച്ചു.കര്‍ഷക ആത്മഹത്യ വേദനിപ്പിക്കുന്നു; ആത്മഹത്യയില്‍ പ്രതികരിച്ച്‌ നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്‌.

Spread the love

ആലപ്പുഴ : കര്‍ഷകന് ഒരു വിലപോലും ഇല്ല. കേരളത്തില്‍ നെല്ല് കൃഷി ചെയ്തില്ലെങ്കിലും ഒന്നും സംഭവിക്കില്ല, തമിഴ് നാട്ടില്‍ കൃഷി ചെയ്യുന്നുണ്ടെങ്കില്‍ നമുക്ക് ഇവിടെ അരി കിട്ടുമെന്നാണ് കൃഷിമന്ത്രി പറയുന്നതെന്നും കൃഷ്‌ണ പ്രസാദ് വിമര്‍ശിച്ചു  മൂന്ന് വര്‍ഷം മുമ്ബുള്ള നെല്ലിന്റെ 26 രൂപയെന്നത് ഇപ്പോള്‍ അത് 68 രൂപ വരെയായി. നമ്മള്‍ ചോറാണ് കൂടുതല്‍ കഴിക്കുന്നത്. കിട്ടുന്ന പൈസകള്‍ വകമാറ്റി കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ടോ എന്ന് സംശയമുണ്ട്.

 

 

 

 

 

 

 

 

ബാങ്കുകളുമായുള്ള എഗ്രിമെന്റ് പുറത്തുകൊണ്ടുവരണം. സിനിമാക്കാരൻ എന്ന് പറഞ്ഞാല്‍ പോലും 16 വര്‍ഷമായി ഞാനൊരു കര്‍ഷകനാണ്. ഞാൻ മണ്ണില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരാളാണ്. അല്ലാതെ കരയ്ക്ക് ഇരുന്ന് കൃഷി ചെയ്യുന്ന ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.എനിക്ക് മൂന്ന് മാസം കഴിഞ്ഞ് ലഭിച്ച തുക വായ്‌പയയാണ് ലഭിച്ചത്. അര്‍ഹതയില്ലാത്ത ഒരു കാര്യവും കര്‍ഷകര്‍ക്ക് വേണ്ട. നാല് വര്‍ഷമായി സബ്‌സിഡി ലഭിച്ചിട്ട്. പാവപ്പെട്ട കര്‍ഷകന് ബാങ്കില്‍ നിന്ന് മാത്രമല്ല ഒരു സാധാരണ ആളുടെ കൈയില്‍ നിന്നും വായ്‌പ ലഭിക്കാതെയാകുന്ന അവസ്ഥയാണ്. പ്രസാദിന്റെ ആത്മഹത്യയില്‍ വളരെ വേദനയെന്നും കൃഷ്ണപ്രസാദ്‌ പറഞ്ഞു.