
കർണാടകയിലെ മണ്ണിടിച്ചിൽ: അപകട സമയത്ത് അർജുൻ ലോറിയിൽ ആയിരുന്നോ അതോ സമീപത്തെ ചായക്കടയിലോ? ഇക്കാര്യത്തിൽ അവ്യക്തത
കാർവാർ (കർണാടക): കർണാടകയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട കോഴിക്കോട് സ്വദേശി അർജുൻ ലോറിയിൽ ഉണ്ടായിരുന്നോ സമീപത്തെ ചായക്കടയിലായിരുന്നോ എന്നതിൽ അവ്യക്‌തത .
കുത്തനെ ചെത്തിയിറക്കി നിർമിച്ച റോഡ്. അതിനരികിൽ നിറഞ്ഞൊഴുകുന്ന ഗംഗാ : വലി നദി. ഷിരൂരിലെ ദേശീയപാത നാലുദിവസം മുൻപുവരെ ഇങ്ങനെയായിരുന്നു. ചൊ വ്വാഴ്ചത്തെ മണ്ണിടിച്ചിൽ ദേശീയപാതയെ മറ്റൊരു മലനിരയാക്കി മാറ്റി ഗതാഗതം പൂർണമായി സ്തംഭിച്ചു.
ആയിരക്കണക്കിനു ടൺ മണ്ണ് ഇടിഞ്ഞുവീ ഴുമ്പേമ്പോൾ ഇവിടെ 3 ടാങ്കറുകളും ഒരു ലോറിയും ഒരു കാറും നിർത്തിയിട്ടിരുന്നതായാണു വിവരം. അർജുനും മറ്റു 2 പേരും മണ്ണിനടിയിലു ണ്ടെന്നാണു നിഗമനം. വയോധികയെ കാണാ തായിട്ടുണ്ട്. അപകടസമയത്ത് അർജുൻ ലോറിയിൽ ഉണ്ടായിരുന്നോ അതോ ഇവിടത്തെ ചായക്കടയിലായിരുന്നോ എന്നതു വ്യക്‌തമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണിടിഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന വാഹനങ്ങളും ആളുകളിൽ പലരും നദിയിലേക്ക് ഒലിച്ചുപോയിരുന്നു. ചായക്കട ഉടമ, ഭാര്യ, 2 കുട്ടികൾ, ഇവരുടെ ബന്ധു, തമിഴ്നാട് സ്വദേശിയായ ടാങ്കർ ലോറി ഡ്രൈവർ, തിരിച്ചറിയാത്ത ഒരാൾ എന്നിങ്ങനെ 7 പേരുടെ മൃതദേഹങ്ങൾ ഇതുവരെ ലഭിച്ചിട്ടുണ്ട്.
അർജുൻറെ ലോറിയുടെ ജിപിഎസ് സി ഗ്നൽ കിട്ടിയ സ്‌ഥലത്ത് മണ്ണുനീക്കി പരിശോ ധന തുടരുകയാണ്. നാവികസേന, ദേശീയ ദുരന്തനിവാരണ സേന, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങി വൻ സന്നാഹം സ്‌ഥല ത്ത് ക്യാമ്പ് ചെയ്താണ് തെരച്ചിൽ.
: പരാതിപ്പെട്ടിട്ടും അർജുനെ തിരയാൻ കർ ണാടക പൊലീസിന്റെ സഹായം ലഭിച്ചില്ലെന്നു പരാതി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശത്തെത്തുടർന്ന് കാ സർകോട്ടുനിന്നു മോട്ടർവാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നാലംഗ സംഘം സംഭവ സ്‌ഥലത്തേക്കു പുറപ്പെട്ടു.
ചീഫ് സെക്രട്ടറി വി.വേണു സംഭവസ്‌ഥലത്തെ ജില്ലാ ഭരണകൂ ടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഉത്തര കന്നഡ ജില്ലയിലെ ഡപ്യൂട്ടി കമ്മിഷണറുമായി കാസർകോട് കലക്‌ടർ കെ.ഇൻപശേഖർ ആശയവിനിമയം നടത്തി. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം പി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമാകാർവാർ (കർണാടക)യി സംസാരിച്ചു.
അർജുൻ്റെ ജീവൻ രക്ഷി ക്കാൻ അടിയന്തര ഇടപെടൽ നടത്തണമെ ന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ. കർണാടക റവ ന്യൂ മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ സന്ദേശമയച്ചു. അർജുൻ ഓടിച്ചിരുന്ന ട്രക്ക് കണ്ടെത്താനു ള്ള ശ്രമങ്ങളാണു നടക്കുന്നതെന്ന് കാർവാർ എസ്‌പി എം.നാരായണ പറഞ്ഞു.