കര്‍ണാടകത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ജെ‍ഡിഎസ് കിങ് മേക്കറാകുമെന്നും എക്സിറ്റ് പോളുകള്‍; പ്രതീക്ഷയിൽ കോണ്‍ഗ്രസും ബിജെപിയും…..

Spread the love

സ്വന്തം ലേഖിക

ബംഗളൂരു: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഉച്ചവരെ നാല്‍പ്പത് ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി.

അഞ്ചരക്കോടിയോളം വോട്ടര്‍മാര്‍ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോണ്‍ഗ്രസും ബിജെപിയും ഒപ്പം ജെഡിഎസും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂജകള്‍ക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാറും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തിയത്.

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 65.69% പോളിംഗ് ആണ് അ‍ഞ്ച് മണി വരെ രേഖപ്പെടുത്തിയത്. കര്‍ണാടകയില്‍ തൂക്കുസഭയെന്ന് ടിവി 9 എക്സിറ്റ് പോള്‍ പറയുന്നു.

തീരദേശ കര്‍ണാടക പ്രതീക്ഷിച്ചത് പോലെത്തന്നെ ബിജെപി തൂത്തുവാരുമെന്ന് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോള്‍. ധ്രുവീകരണം ശക്തമായ തീരദേശകര്‍ണാടക ബിജെപിയുടെ ശക്തികേന്ദ്രമാണ്.