video
play-sharp-fill
കര്‍ണാടക പോളിങ് ആരംഭിച്ച് മണിക്കൂറകള്‍ പിന്നിടുമ്പോള്‍ 37.25 ശതമാനം പോളിങ് ; ബല്ലാരിയില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്കേറ്റു

കര്‍ണാടക പോളിങ് ആരംഭിച്ച് മണിക്കൂറകള്‍ പിന്നിടുമ്പോള്‍ 37.25 ശതമാനം പോളിങ് ; ബല്ലാരിയില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘര്‍ഷം; നിരവധി പേര്‍ക്ക് പരുക്കേറ്റു

സ്വന്തം ലേഖകൻ

ബെംഗളൂരു: കര്‍ണാടക പോളിങ് ആരംഭിച്ച് മണിക്കൂറകള്‍ പിന്നിടുമ്പോള്‍ ഉച്ചയ്ക്ക് ഒരു മണി വരെ 37.25 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതേസമയം ബല്ലാരിയില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ബല്ലാരിയിലെ ഒരു പോളിംഗ് ബൂത്തിലാണ് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.

ഒന്നര മാസത്തോളം നീണ്ട പ്രചാരണത്തിന് ശേഷം കര്‍ണാടകയില്‍ രാവിലെ ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 6 മണിയോടെ തന്നെ ബൂത്തുകളില്‍ മോക് പോളിങ് നടന്നു. അഞ്ചരക്കോടിയോളം വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. അരലക്ഷത്തോളം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭിന്നശേഷിക്കാര്‍ക്കും എണ്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഇത്തവണ വീട്ടിലിരുന്ന് വോട്ട് ചെയ്യാം. 5.21കോടി വോട്ടര്‍മാരാണ് കര്‍ണാടകയിലുള്ളത്. സംസ്ഥാനത്ത് 9.17 ലക്ഷം പുതിയ വോട്ടര്‍മാരാണുള്ളത്. മെയ് 13ന് ആണ് വോട്ടെണ്ണല്‍. ആകെയുള്ള 224 സീറ്റിലും ബിജെപി മത്സരിക്കുമ്പോള്‍ കോണ്‍ഗ്രസ് ഒരു സീറ്റ് സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്കു നല്‍കി. നിര്‍ണായക ശക്തിയാകാന്‍ ആഗ്രഹിക്കുന്ന ജനതാദള്‍ (എസ്) 209 സീറ്റിലാണു മത്സരിക്കുന്നത്. 13 നാണ് വോട്ടെണ്ണല്‍.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ മുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ബി എസ് യെദ്യൂരപ്പ തുടങ്ങിയ ബിജെപിയുടെ മുന്‍നിര നേതാക്കളും ബിജെപിക്ക് ആദ്യമായി പൂര്‍ണ ഭൂരിപക്ഷം ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റ് പാര്‍ട്ടികളില്‍ നിന്നോ സ്വതന്ത്രന്‍മാരില്‍ നിന്നോ എംഎല്‍എമാരെ വിലക്കെടുക്കുന്നത് പോലുള്ള തന്ത്രങ്ങളും സ്വീകരിച്ചേക്കും. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞ ആദ്യത്തെ ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കര്‍ണാടക.