video
play-sharp-fill

കൈക്കൂലി കേസ്; കർണാടകയിലെ ബിജെപി എംഎൽഎ മാഡൽ വിരുപാക്ഷപ്പ അറസ്റ്റിൽ

കൈക്കൂലി കേസ്; കർണാടകയിലെ ബിജെപി എംഎൽഎ മാഡൽ വിരുപാക്ഷപ്പ അറസ്റ്റിൽ

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു: കൈക്കൂലി കേസില്‍ പ്രതിയായ കര്‍ണാടക ബിജെപി എംഎല്‍എ മാഡൽ വിരുപാക്ഷപ്പ അറസ്റ്റില്‍. തുംകുരുവിലെ ക്യാതസാന്ദ്ര ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വച്ച് കര്‍ണാടക ലോകായുക്ത പൊലീസാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്.

നേരത്തെ മുന്‍കൂര്‍ ജാമ്യാപക്ഷേയുമായി വിരുപാക്ഷപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. പിന്നാലെയാണ് അറസ്റ്റ്. കേസില്‍ ഒന്നാം പ്രതിയായതിന് പിന്നാലെ വിരുപാക്ഷപ്പ ഒളിവില്‍ പോയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകായുക്ത പൊലീസിന്റെ മിന്നല്‍ റെയ്ഡില്‍ വിരുപാക്ഷപ്പയുടെ മകന്റെ വീട്ടില്‍ നിന്നടക്കം എട്ട് കോടിയിലേറെ രൂപ പിടിച്ചെടുത്തിരുന്നു. കെഎസ്ഡിഎല്‍ ഓഫീസില്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മകന്‍ പ്രശാന്ത് ആണ് കേസിലെ രണ്ടാം പ്രതി.

കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎല്‍) ചെയര്‍മാനായിരുന്നു വിരുപാക്ഷപ്പ. സ്ഥാനം രാജിവയ്ക്കുന്നതായി മുഖ്യമന്ത്രിക്ക് കത്തയച്ചാണ് വിരുപാക്ഷപ്പ ഒളിവില്‍ പോയത്.