വോട്ടെണ്ണലിനിടെ കര്‍ണാടക മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ബിജെപി ഓഫീസില്‍ പാമ്പ്.

Spread the love

സ്വന്തം ലേഖകൻ

ബംഗളുരു: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മത്സരിക്കുന്ന ഷിഗ്ഗാവ് മണ്ഡലത്തിലെ ബിജെപി ഓഫീസില്‍ പാമ്പ് കയറി.

ഓഫീസിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായെങ്കിലും പിന്നീട് പാമ്ബിനെ എടുത്ത് വെളിയില്‍ കളഞ്ഞു. സംഭവത്തിന്റെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി യാസിര്‍ അഹമ്മദ് ഖാന്‍ പത്താനും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മായിയും കടുത്ത മത്സരത്തിലുള്ള മണ്ഡലങ്ങളിലൊന്നാണ് ഷിഗ്ഗാവ്.

മെയ് 10 ന് കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്.