video
play-sharp-fill
കർണ്ണാടകയിൽ തൂക്ക് സഭ തന്നെ: ആർക്കും ഭൂരിപക്ഷമില്ലാതെ പോസ്റ്റൽ വോട്ടുകൾ

കർണ്ണാടകയിൽ തൂക്ക് സഭ തന്നെ: ആർക്കും ഭൂരിപക്ഷമില്ലാതെ പോസ്റ്റൽ വോട്ടുകൾ

പൊളിറ്റിക്കൽ ഡെസ്‌ക്

ബംഗളൂരു: കർണ്ണാടക തിരഞ്ഞെടുപ്പിന്റെ ആദ്യ അരമണിക്കൂറിലെ ഫലം പുറത്തു വരുമ്പോൾ കോൺഗ്രസും -ബിജെപിയും ഒപ്പത്തിനൊപ്പം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ കോൺഗ്രസിനു വ്യക്തമായ മുന്നേറ്റമുണ്ടായിരുന്നു. എന്നാൽ, ആദ്യത്തെ മണ്ഡലങ്ങളിൽ പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ 21 ഇടത്ത് കോൺഗ്രസിനായിരുന്നു മുന്നേറ്റം. ആസമയം ബിജെപിക്ക് ഏഴിടത്ത് മാത്രമായിരുന്നു മുന്നേറ്റം.
എന്നാൽ, ആദ്യ അരമണിക്കൂറിലെ ഫലം പുറത്തു വരുമ്പോൾ 43 ഇടത്ത് ബിജെപിയും, 41 ഇടത്തു കോൺഗ്രസും 22 ഇടത്തു ജെഡിഎസുമാണ് മുന്നിട്ടു നിൽക്കുന്നത്.