കരിപ്പൂരില്‍ വന്‍ മയക്ക് മരുന്ന് വേട്ട; അഞ്ച് കിലോ ഹെറോയിനുമായി ആഫ്രിക്കന്‍ യുവതി പിടിയില്‍; യുവതി കരിപ്പൂരിലെത്തിയത് നെയ്‌റോബിയില്‍ നിന്ന്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഞ്ച് കിലോ ഹെറോയിനുമായി വിദേശ യുവതിയെ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 25 കോടി രൂപ വിലവരും പിടികൂടിയ മയക്ക് മരുന്നിന്. രാവിലെ നടത്തിയ പരിശോധനയിലാണ് ആഫ്രിക്കയിലെ നെയ്റോബിയില്‍ നിന്നെത്തിയ യുവതിയില്‍ നിന്ന് ഹെറോയിന്‍ പിടിച്ചെടുത്തത്. യുവതിയെ ചോദ്യം ചെയ്യുന്നതിനായി കോഴിക്കോട് ഡി ആര്‍ ഐക്ക് കൈമാറി.

അന്താരാഷ്ട്ര വിപണിയില്‍ വന്‍ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിതെന്ന് അധികൃതര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group