ദുരിത ജീവിതത്തിനൊടുവിൽ ദാരുണാന്ത്യം ; ഗൾഫിൽ വീട്ടുവേലയ്ക്ക് പോയിട്ടും ശമ്പളമില്ലാതെ നാട്ടിലേക്ക് മടങ്ങിയ ജാനകിയമ്മയും ഇനി കണ്ണീരോർമ്മ
സ്വന്തം ലേഖകൻ
കോഴിക്കോട് : രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാനപകടത്തിൽ ഇതുവരെ പൊലിഞ്ഞത് 19 ജീവനുകളാണ്. അപർക്കൊപ്പം ഇല്ലായത് അതിലേറെ സ്വപ്‌നങ്ങളും.
സ്വന്തം ജീവിതവും ഉറ്റവരുടെ ജീവിതവും കരുപ്പിടിപ്പിക്കാൻ ഗൾഫിലേക്ക് ചേക്കേറിയ പലരും കോവിഡ് പ്രതിസന്ധി മൂലം ജോലിയും ശമ്പളവും നഷ്ടപ്പെട്ട്, നാട്ടിലേക്ക് വരുന്ന കാഴ്ചയാണ് കൊറോണക്കാലത്ത് കേരളം കണ്ടുകൊണ്ടിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമാനമായ പ്രതിസന്ധിയിൽപ്പെട്ട് കേരളത്തിലേക്ക് വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയവരാണ് കരിപ്പൂരിൽ ഇന്നലെ അപകടത്തിൽപ്പെട്ട വിമാനത്തിൽ ഉണ്ടായിരുന്നത്.
കരിപ്പൂർ വിമാന അപകടത്തെ തുടർന്ന് മരിച്ച ജാനകിയമ്മയെക്കുറിച്ചുള്ള ഹൃദയം തൊടുന്ന കുറിപ്പാണ് ഇപ്പോൾ കേരളത്തിന്റെ കണ്ണ് നനയിക്കുന്നത്.
ശരണ്യ രാജ് ആണ് ജാനകിയമ്മയുടെ ജീവിതത്തെയും ദാരുണമായ മരണത്തെയും കുറിച്ച് പങ്കുവച്ചിരിക്കുന്നത്.
ശരണ്യരാജിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം
‘മരണപ്പെട്ട ആരെയെങ്കിലും കുറിച്ച് ഒരു വാക്ക് ഇന്നേ വരെ എഴുതിയിട്ടിട്ടില്ല. ആർക്കും ആദരാഞ്ജലിയർപ്പിച്ച് ഫോട്ടോയിടാറില്ല. വിഷമിപ്പിക്കുന്ന ഒരു വാർത്തയും പങ്കുവയ്ക്കാറില്ല. !!! ക്ഷമിക്കുക.
കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച 18 പേരിൽ ആരുണ്ടാവരുതെന്ന് പ്രാർത്ഥിച്ചു. ആ വാർത്ത കേട്ടുകൊണ്ട് കൊണ്ടാണ് ഇന്ന് കണ്ണ് തുറന്നത്.
എനിക്കുറപ്പുണ്ട്, ഗൾഫിൽ വീട്ടുജോലിയെടുക്കാൻ പോയ സ്ഥലത്ത് നിന്നെടുത്ത ഫോട്ടോയായിരിക്കും ഇതെന്ന്. ജീവിച്ച ഒരു ദിവസം പോലും ഇതു പോലെ ഒരു കസേരയിൽ ഇരുന്ന് പടം പിടിക്കാൻ യോഗം ഇവർക്കുണ്ടായിരുന്നില്ല.
രാവിലെ ആറേ മുക്കാലിനുള്ള ബസിൽ ഞാൻ ട്യൂഷന് പോയ്‌ക്കോണ്ടിരുന്ന കാലത്ത്, ഓടിയലച്ച് അതേ ബസിൽ കയറാൻ വരാറുണ്ടായിരുന്നു. റോഡ് പണിക്ക് പോയിരുന്നതാണ്. ഒരുപാട് കഥകൾ, ഒരുപാട് കണ്ണുനീര് ഞങ്ങൾ നാട്ടുകാർ കണ്ടിരുന്നതാണ്.
ഒരു നാടിന്റെ മുഴുവൻ സദാചാരപ്പുഴുക്കളും അരിച്ച് തുരന്നുകളഞ്ഞ ജീവിതമായിരുന്നു. എപ്പോൾ കണ്ടാലും കണ്ണിൽ നനവായിരുന്നു. മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ ഉണ്ടായികഴിഞ്ഞ്, ഗൾഫിൾ വീട്ടുവേലയ്ക്ക് പോയതാണ്. ശമ്ബളമില്ലാതെ നാട്ടിലേക്ക് കയറ്റിയയച്ചതായിരുന്നു. എന്തൊരു ജീവിതമായിരുന്നിത്!
ഹൊ.. !!!!!!!!!!!!!!!!!
ഹൃദയം നുറുങ്ങുന്ന വേദന ..
ആദരാഞ്ജലികൾ ജാനകി അമ്മ.’