
പുറത്തിറങ്ങിയാൽ ആറ് പേരുടെ തല കൂടിവെട്ടും; പൊലീസ് സ്റ്റേഷനിലും ഭീഷണി മുഴക്കി കറുകച്ചാലിലെ കൊലക്കേസ് പ്രതികൾ; ഗുണ്ടാ പേടിയിൽ കറുകച്ചാൽ
സ്വന്തം ലേഖകൻ
കോട്ടയം : ജാമ്യത്തിലിറങ്ങിയാൽ ആറു പേരെ കൂടി വെട്ടിക്കൊല്ലും. തല വെട്ടിയെടുത്ത് പ്രദർശിപ്പിക്കും
കറുകച്ചാല്‍ മുണ്ടത്താനത്ത് മനേഷ് തമ്പാനെ വെട്ടിക്കൊലപ്പെടുത്തി, കാല്‍പ്പാദം മുറിച്ചെടുത്ത് റോഡില്‍ ഉപേക്ഷിച്ച സംഭവത്തിലെ പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിന് മുന്നിലും ഭീഷണി മുഴക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ മനേഷിന്റെ നേതൃത്വത്തിലുള്ള ഏഴ് പേരാണ് ജയേഷിനെ വീട്ടില്‍ക്കയറി വെട്ടിയത്.
ഇതിന് പകരമായി മനേഷിന് ഒപ്പമുണ്ടായിരുന്ന ആറുപേരുടെ കൂടി തലവെട്ടുമെന്നാണ് കറുകച്ചാല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ‌്‌തപ്പോള്‍ പ്രതികള്‍ പറഞ്ഞത്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
കൊലപാതകം നടത്താന്‍ ഇവര്‍ക്കൊപ്പം നാലു പേര്‍ കൂടി ഉണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.
ഇവര്‍ ജില്ല കടന്നതായാണ് വിവരം. ജയേഷും, സച്ചുവും ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല. സംഭവ ശേഷം രക്ഷപ്പെട്ട പ്രതികളുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
കാലിന് വെട്ടേറ്റതിനാല്‍ ജയേഷിന് നടക്കുന്നതിന് പ്രയാസമായിരുന്നു. ഇതോടെ ഒപ്പമുണ്ടായിരുന്ന സംഘം വെട്ടി വീഴ്ത്തിയ ശേഷം മനേഷിനെ പിടിച്ചു കിടത്തി. വലിയ കൊടുവാളിന് സമാനമായ കത്തി ഉപയോഗിച്ച് ജയേഷ് മനേഷിന്റെ കാല്‍ അറുക്കുകയായിരുന്നു. മുറിയാതെ വന്നപ്പോള്‍ പിരിച്ച് വലിച്ചെടുത്താണ് വേര്‍പ്പെടുത്തിയത്.
അരുംകൊല നടത്തിയ ശേഷം വെട്ടിയെടുത്ത കാല് റോഡിൽ പ്രദർശിപ്പിച്ചിരുന്നു. ഇവിടെ നിന്നും ഒരു കിലോമീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്