
കണ്ണൂർ കരിക്കോട്ടക്കരിയിലിറങ്ങിയ കുട്ടിയാനയെ മയക്കുവെടി വച്ചു ; താടിയെല്ലിന് പരിക്കേറ്റ ആനയ്ക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ്
കണ്ണൂർ : കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു. വയനാട്ടിൽ നിന്നെത്തിയ വെറ്ററിനറി സംഘമാണ് ആനയെ മയക്കുവെടി വച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് ആനയെ ജനവാസ മേഖലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റിട്ടുള്ളതിനാൽ കുട്ടിയാനയെ പിടികൂടി വിദഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു.
വെറ്റിനറി ഡോക്ടർ അജീഷ് മോഹൻദാസിൻ്റെ നേതൃത്വത്തിലാണ് മയക്ക് വെടി വച്ചത്. ആനയുടെ മുറിവ് ഗുരുതരമാണെന്ന് വിദഗ്ധ സംഘം അറിയിച്ചിരുന്നു. താടിയെല്ലിനാണ് മുറിവേറ്റിരിക്കുന്നത്. അതിനാല്‍ തന്നെ തീറ്റയും വെള്ളവും എടുക്കാന്‍ ആന ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ ഇരിട്ടിയിലിറങ്ങിയ കാട്ടാന ഇന്ന് രാവിലെയാണ് കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിലെത്തിയത്.
Third Eye News Live
0