കുമരകത്ത് കാർഗിൽ യുദ്ധ വിജയ് ദിവസ് ആഘോഷം നടത്തി

Spread the love

 

കുമരകം : നാഷണൽ എക്സ് സർവ്വീസ് മെൻ കോർഡിനേഷൻ കമ്മറ്റി കുമരകം യൂണിറ്റിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ് ദിവസ് രജത ജൂബിലി ആഘോഷിച്ചു.

video
play-sharp-fill

ആഘോഷങ്ങളുടെ ഭാഗമായി കുമരകം പഞ്ചായത്ത് ഓഫീസിന് സമീപമുള്ള എൻ.എക്സ്.സി.സി സ്ക്വയറിൽ യൂണിറ്റ് പ്രസിഡന്റ് കെ.കെ. ജോഷിമോൻ പതാക ഉയർത്തി.

യുദ്ധത്തിൽ വീര മൃത്യു വരിച്ച ധീര സൈനികർക്ക് ആദരാജ്ഞലികളർപ്പിച്ച് കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു, കുമരകം പോലീസ് എസ്.എച്ച്.ഒ ഷിജി എന്നിവർ പുഷ്പചക്രം സമർപ്പിച്ചു കൊണ്ട് കാർഗിൽ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച സൈനികരെ അനുസ്മരിച്ച് സംസാരിച്ചു. ചടങ്ങിൽ അജിമോൻ, വിനോദ്, ജോയ്, കനകാംഗി, പ്രസന്ന, എന്നിവർ സംസാരിച്ചു. യൂണിറ്റംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.