പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്

 

സ്വന്തം ലേഖകൻ

ഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. പ്രക്ഷോഭങ്ങൾ വഴിതെറ്റിയ സമരമാണെന്നും അത്തരത്തിൽ ജനങ്ങളെ നയിക്കുന്നവർ യഥാർഥ നേതാക്കൾ അല്ലെന്നും കരസേനാ മേധാവി ആരോപിച്ചു.

പല സർവകലാശാലകളിലും കോളജുകളിലും വിദ്യാർഥികൾ ആൾക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അക്രമം നടത്തുന്നത് നമ്മൾ കാണുകയാണ്. ഇതിനൊരു നേതൃത്വമില്ല. തെറ്റായ ദിശയിലേക്കു ജനങ്ങളെ നയിക്കുന്നവരല്ല നേതാക്കൾ. ഇത്തരക്കാരെ നേതൃത്വം എന്നു കരുതാനാവില്ലെന്നായിരുന്നു ജനറൽ ബിപിൻ റാവത്തിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കരസേന മേധാവിയുടെ പരാമർശം വലിയ വിവാദത്തിനും വഴിവയ്ക്കാനും സാധ്യതയുണ്ട്. രാഷ്ട്രീയമായ ഒരു വിഷയത്തിൽ സേനാ മേധാവി അഭിപ്രായം പ്രകടിപ്പിക്കുന്നതിലെ സാഹചര്യം പ്രതിപക്ഷം ഉൾപ്പെടെ ഉയർത്താൻ ഇടയാക്കിയേക്കും.