play-sharp-fill
കർണ്ണാടകയിലെ അക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ; സംഘർഷത്തിൽ പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്ക് ; അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ

കർണ്ണാടകയിലെ അക്രമണത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ; സംഘർഷത്തിൽ പൊലീസുകാരടക്കം നിരവധി പേർക്ക് പരിക്ക് ; അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ

സ്വന്തം ലേഖകൻ

മുംബൈ : മതവിദ്വേഷം വളർത്തുന്ന കുറിപ്പിന് പിന്നാലെ കർണ്ണാടകയിൽ ഉണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു.

മാധ്യമ പ്രവർത്തകർക്കും പൊലീസിനുമെതിരായ അക്രമം അംഗീകരിക്കാനാകില്ല. സമാധാനം പാലിക്കണമെന്നും യെദ്യൂരപ്പ ട്വിറ്ററിലൂടെ അറിയിച്ചു. കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ ബന്ധുവായ യുവാവിന്റെ മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള ഒരു ഫെസ്ബുക്ക് കുറിപ്പുമായി പോസ്റ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷമാണ് അക്രമണത്തിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം തന്റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, താനല്ല വിവാദ പോസ്റ്റ് ചെയ്തതെന്നും ശ്രീനിവാസ മൂർത്തി സഹോദരിയുടെ മകൻ നവീൻ പ്രതികരണവുമായി രംഗത്ത് എത്തിയിരുന്നു. ആക്രമസക്തമായ ജനക്കൂട്ടം എംഎൽഎയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു.

നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണങ്ങളിൽ 60 പൊലീസുകാർക്കും രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റതായാണ് വിവരം. ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തി സഹോദരിയുടെ മകനാണ് മതവിദ്വേഷം വളർത്തുന്ന വിവാദ ചിത്രം ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതത്. സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് വ്യാജവാർത്തകളടക്കം പ്രചരിച്ചതും പ്രശ്‌നങ്ങൾ കൂടുതൽ ഗുരുതരമാക്കുകയായിരുന്നു.