ശബരിമല ദർശനത്തിനു ശേഷം വീട്ടിലെത്തിയ കനകദൂർഗയ്ക്ക് അമ്മായിയമ്മയുടെ അടി: പട്ടിക കൊണ്ട് അമ്മായിയമ്മ തലയ്ക്കടിച്ചു വീഴ്ത്തി; സാരമായി പരിക്കേറ്റ കനകദുർഗ ആശുപത്രിയിൽ; അയ്യപ്പശാപമെന്ന് വിശ്വാസികൾ

ശബരിമല ദർശനത്തിനു ശേഷം വീട്ടിലെത്തിയ കനകദൂർഗയ്ക്ക് അമ്മായിയമ്മയുടെ അടി: പട്ടിക കൊണ്ട് അമ്മായിയമ്മ തലയ്ക്കടിച്ചു വീഴ്ത്തി; സാരമായി പരിക്കേറ്റ കനകദുർഗ ആശുപത്രിയിൽ; അയ്യപ്പശാപമെന്ന് വിശ്വാസികൾ

സ്വന്തം ലേഖകൻ

കോട്ടയം: ശബരിമല ദർശനത്തിനു ശേഷം ആദ്യമായി വീട്ടിലെത്തിയ വിവാദ നായിക കനകദുർഗയെ അമ്മായിയമ്മ അടിച്ചു വീഴ്ത്തി. സിവിൽ സപ്ലൈസ് വകുപ്പിലെ ജീവനക്കാരിയായ കനകദുർഗ, അവധി അവസാനിച്ചതിനെ തുടർന്ന് തിരികെ ജോലിയിൽ പ്രവേശിക്കുന്നതിനായാണ് ചൊവ്വാഴ്ച കനകദുർഗ പെരിന്തൽമണ്ണയിലെ വീട്ടിലെത്തിയത്. ഈ സമയം ഇവിടെയുണ്ടായിരുന്ന അമ്മായിയമ്മയുമായി വാക്കുതർക്കമുണ്ടാകുകയും, അടുക്കളയിൽ ഇരുന്ന പട്ടിക ഉപയോഗിച്ച് അമ്മായിയമ്മ കനകദുർഗയുടെ തലയ്ക്ക് അടിക്കുകയുമായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ കനകദുർഗയെ പെരിന്തൽമണ്ണയിലെ താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. 
രണ്ടാഴ്ച മുൻപ് ശബരിമലയിൽ ദർശനം നടത്തിയ ശേഷം മടങ്ങിയെത്തിയപ്പോൾ മുതൽ ബിന്ദുവും, കനകദുർഗയും ഒളിവിലായിരുന്നു. ഞായറാഴ്ച എറണാകുളത്ത് നടന്ന ആർപ്പോ ആർത്തവം പരിപാടിയിലാണ് ഒടുവിൽ ഇരുവരും പങ്കെടുത്തത്. തുടർന്നാണ് കനകദുർഗ വീട്ടിലെത്തിയത്. ഡിസംബർ 24 നാണ് ബിന്ദുവും കനകദുർഗയും ആദ്യം ശബരിമല ദർശനത്തിനായി എത്തിയത്. ഇവിടെ എത്തിയ ശേഷം അയ്യപ്പഭക്തരുടെ ആക്രമണത്തിലും, ഉന്തിലും തള്ളിലും പരിക്കേറ്റ ഇരുവരും ദിവസങ്ങളോളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലും കഴിഞ്ഞിരുന്നു. ഇതിനു ശേഷമാണ് രണ്ടു പേരെയും കാണാതായത്. പിന്നീട്, രണ്ടു പേരും ശബരിമല ദർശനം നടത്തിയ സന്നിധാനത്ത് നിന്നുള്ള വീഡിയോ പുറത്ത് വിടുകയായിരുന്നു. ഇതേ തുടർന്നാണ് ഇരുവർക്കും സംഘപരിവാർ സംഘടനകളിൽ നിന്നുള്ള ഭീഷണി തുടർന്നത്. തുടർന്ന് ഒളിവിൽ പോകുകയായിരുന്നു ഇവർ. ഞായറാഴ്ച കൊച്ചിയിൽ നടന്ന ആർപ്പോ ആർത്തവം പരിപാടിയിലാണ് ഇരുവരും അവസാനമായി പങ്കെടുത്തത്. തുടർന്ന് രണ്ടു പേരും വീടുകളിലേയ്ക്ക് മടങ്ങുകയായിരുന്നു. 
കനകദുർഗയുടെ കുടുംബാംഗങ്ങൾ ബിജെപി അനുഭാവികളായിരുന്നു. ശബരിമല ദർശനം നടത്തിയപ്പോൾ തന്നെ ഇവർ കനകദുർഗയെ തള്ളിപ്പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് കനകദുർഗയെ അമ്മായിയമ്മ തള്ളിപ്പറയുകയും ആക്രമിക്കുകയും ചെയ്തത്. ഇവർക്ക് പൊലീസ് സംരക്ഷണം അനുവദിച്ചിട്ടുണ്ടെങ്കിലും ആക്രമണമുണ്ടാകുന്ന സമയത്ത് പൊലീസുകാർ ഒപ്പമുണ്ടായിരുന്നില്ല. സാരമായി പരിക്കേറ്റ കനകദുർഗ പെരിന്തൽ മണ്ണ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ശബരിമലയിലെ ആചാരം ലംഘിച്ചതിനുള്ള ശിക്ഷയാണ് ഇപ്പോൾ ഇവർക്ക് ലഭിച്ചതെന്നാണ് വിശ്വാസികൾ അവകാശപ്പെടുന്നത്.