play-sharp-fill
പാലായിലെ സ്ഥിരം ഗുണ്ടയെ കാപ്പ ചുമത്തി നാട് കടത്തി: മാല മോഷണവും കഞ്ചാവ് കച്ചവടവും സ്ഥിരമാക്കിയ സിജുവിനെ നാട് കടത്തിയത് നാട്ടുകാരുടെ പരാതി സ്ഥിരമായതിനെ തുടർന്ന്

പാലായിലെ സ്ഥിരം ഗുണ്ടയെ കാപ്പ ചുമത്തി നാട് കടത്തി: മാല മോഷണവും കഞ്ചാവ് കച്ചവടവും സ്ഥിരമാക്കിയ സിജുവിനെ നാട് കടത്തിയത് നാട്ടുകാരുടെ പരാതി സ്ഥിരമായതിനെ തുടർന്ന്

സ്വന്തം ലേഖകൻ

പാലാ: നാട്ടുകാർക്ക് നിരന്തര ശല്യമായി മാറിയ ഗുണ്ടയെ കാപ്പ ചുമത്തി നാട് കടത്തി. കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽകേസുകളിൽ പ്രതിയായ യുവാവിനെയാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഐജി നാട് കടത്തിയത്.

പാലാ വള്ളിച്ചിറ വില്ലേജിൽ നെച്ചിപ്പുഴൂർ കരയിൽ പള്ളിയാടിയിൽ വീട്ടിൽ സിബിയുടെ സിജു സിബി(22)യെയാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ അടിസ്ഥാനത്തിൽ കൊച്ചി റേഞ്ച് ഐ.ജി നാട് കടത്തിയത്. കവർച്ച, ലഹരി മരുന്ന് കേസ്സ് തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇയാൾ സ്ഥിരമായി പ്രതിയാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ നാട് കടത്തിയത്. ഇനി ഒരു വർഷത്തേയ്ക്ക് ഇയാൾക്ക് ജില്ലയിൽ പ്രവേശിക്കുന്നതിനു വിലക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ബൈക്കിലെത്തി സ്ത്രീകളുടെ മാല കവർച്ച ചെയ്യുക, സ്‌കൂൾ/കോളേജ് വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കൾ വിതരണം ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. ജില്ലയിലെ ഗുണ്ടകൾക്കും സാമൂഹ്യവിരുദ്ധർക്കുമെതിരെ ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുന്നതാണ്.