ഭാര്യ ജോലികഴിഞ്ഞ് വീട്ടിലെത്താൻ വൈകി..! പ്രകോപിതനായ ഭർത്താവ് ഉറങ്ങിക്കിടന്ന മക്കളെ തീകൊളുത്തിയശേഷം ആത്മഹത്യ ചെയ്തു..! അച്ഛന് പിന്നാലെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥിനി മരിച്ചു..! സഹോദരി ഗുരുതരാവസ്ഥയിൽ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

നാഗർകോവിൽ: അച്ഛൻ മദ്യലഹരിയിൽ തീകൊളുത്തി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥിനി മരിച്ചു. പരശ്ശേരി രാജഗോപാൽ തെരുവിലെ നാഗരാജന്റെ മകൾ ധൻസിഹ (11) ആണ് മരിച്ചത്.

പൊള്ളലേറ്റ സഹോദരി അസ്മിത (9) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ നാഗരാജൻ, ബേക്കറി ജീവനക്കാരിയായ ഭാര്യ അനിത ജോലികഴിഞ്ഞ് വീട്ടിൽ എത്താത്തതിൽ പ്രകോപിതനായി. ഉറങ്ങിക്കിടന്ന കുട്ടികളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയശേഷം സ്വയം തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ് നാഗരാജൻ, സംഭവസ്ഥലത്തുതന്നെ മരിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് ധൻസിഹ മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യപാനിയായ നാഗരാജൻ വീട്ടുചെലവിനുപോലും പണം കൊടുക്കാറില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഭാര്യ ജോലിക്കു പോകുന്നതെന്നും മദ്യപിച്ചെത്തുന്ന നാഗരാജന്റെ ശല്യം ഒഴിവാക്കാനാണ് കുട്ടികൾ നേരത്തേ മുറിക്കുള്ളിൽ ഉറങ്ങിയതെന്നും പോലീസ് പറഞ്ഞു.