കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍നിന്നായി 80 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു; കസ്റ്റംസിന്റെ പിടിയിലായത് ബഹ്‌റൈനില്‍ നിന്നും ദുബായില്‍ നിന്നും എത്തിയവർ
സ്വന്തം ലേഖിക
മട്ടന്നൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍നിന്നായി 80 ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്തു.
ചൊവ്വാഴ്ച രാത്രി ബഹ്റൈനില്‍നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരനായ താമരശ്ശേരി സ്വദേശി റിഷാദില്‍നിന്ന് 42 ലക്ഷത്തിലധികം രൂപ വിലവരുന്ന 720 ഗ്രാം സ്വര്‍ണം പിടിച്ചു. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം മൂന്ന് ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാൾ കടത്താൻ ശ്രമിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതുപോലെ ബുധനാഴ്ച്ച ദുബായില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെത്തിയ കാസര്‍കോട് പള്ളിക്കര സ്വദേശി കുഞ്ഞബ്ദുള്ളയില്‍നിന്ന് 38.39 ലക്ഷം വരുന്ന 649 ഗ്രാം സ്വര്‍ണം പിടിച്ചു. രണ്ട് എമര്‍ജൻസി ലാമ്പുകളില്‍ ഒളിപ്പിച്ചായിരുന്നു ഇയാൾ സ്വര്‍ണം കടത്താൻ ശ്രമിച്ചത്.
ഡി.ആര്‍.ഐ.യും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ.വികാസ്, സുപ്രണ്ടുമാരായ ദീപക് കുമാര്‍, സുമിത് കുമാര്‍, ഇൻസ്‌പെക്ടര്‍മാരായ അനുപമ, സിലേഷ്, രവിചന്ദ്ര, രവിരഞ്ജൻ, ഹവില്‍ദാര്‍മാരായ ഗിരീഷ്ബാബു, കൃഷ്ണവേണി എന്നിവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.