
കണ്ണൂര്‍ ട്രെയിന്‍ തീവെയ്പ്പ്; കണ്ണാടി കുത്തിപ്പൊട്ടിച്ചു; ട്രെയിനിന് അകത്ത് ആള്‍ കയറിയെന്ന് കണ്ടെത്തൽ; മണം പിടിച്ച് പൊലീസ് നായ സമീപത്തെ കുറ്റിക്കാട്ടിലേക്ക്; ആസൂത്രിതമായി തീവെച്ചതെന്ന് നിഗമനം
സ്വന്തം ലേഖിക
കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനില്‍ തീ പിടിച്ച സംഭവത്തില്‍ ഫോറൻസിക് പരിശോധന തുടരുന്നു.
ഫോറൻസിക് പ്രാഥമിക പരിശോധനയില്‍ കോച്ചിന് അകത്തു നിന്ന് കല്ല് കണ്ടെത്തി.
വിൻഡോ ഗ്ലാസ് പൊളിച്ച ഭാഗത്താണ് കല്ല് ഉണ്ടായിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്റലിജന്റ്സ് ബ്യൂറോ അഡീഷ്ണല്‍ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. പരിശോധനയില്‍ ട്രെയിനിന് അകത്ത് ആള്‍ കയറിയെന്ന് കണ്ടെത്തിയിട്ടുണ്ട്.
ട്രെയിൻ ബോഗിയുടെ ശുചി മുറി തകര്‍ത്തു. കണ്ണാടി കുത്തിപ്പൊട്ടിക്കുകയും ക്ലോസറ്റില്‍ കല്ല് ഇടുകയും ചെയ്തു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ബോഗി പരിശോധിച്ചു.
അതിനിടെ, പൊലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. നിലവില്‍ ഫോറൻസിക് പരിശോധന തുടരുകയാണ്. ആസൂത്രിതമായി തീവെച്ചതാണ് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
Third Eye News Live
0