
കണ്ണൂരിൽ വെള്ളക്കെട്ടിൽ കുടുങ്ങി സ്കൂൾ ബസ്; കുട്ടികളെ മറ്റൊരു ബസിൽ വീട്ടിലെത്തിച്ചു
സ്വന്തം ലേഖകൻ
കണ്ണൂരിൽ വെള്ളക്കെട്ടിൽ കുടുങ്ങി സ്കൂൾ ബസ്. പാനൂർ കെകെവി-പിആർ മെമ്മോറിയൽ എച്ച് എസ് എസിലെ സ്കൂൾ ബസാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്.
വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം കുട്ടികളെയും കൊണ്ട് മടങ്ങുന്ന വഴിയാണ് വെള്ളക്കെട്ടിൽ കുടുങ്ങിയത്. കുട്ടികളെ മറ്റൊരു വണ്ടിയിൽ കയറ്റി വീട്ടിലേക്ക് കൊണ്ടുപോയി. കടവത്തൂർ മുണ്ടത്തോട് റോഡിലാണ് ബസ്സ് കുടുങ്ങിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം വെള്ളക്കെട്ട് ഉണ്ടെന്ന് പറഞ്ഞിട്ടും ഡ്രൈവർ ബസ് എടുത്തെന്ന് നാട്ടുകാർ പരാതി ഉയർത്തുന്നുണ്ട്. കുടുങ്ങിയ ബസ് വെള്ളക്കെട്ടിൽ നിന്നും പുറത്തെത്തിച്ചു.
Third Eye News Live
0